3 മക്കളുള്ള വിതുരക്കാരി ടിക് ടോക്ക് കാമുകനൊപ്പം പോയി; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും സാഹസികമായി രക്ഷിച്ചു

ടിക് ടോക് പ്രണയം പൂത്തുലഞ്ഞപ്പോൾ 3 മക്കൾ ഉള്ള വിതുരക്കാരി വീട്ടമ്മ ഈരാറ്റുപേട്ടക്കാരൻ യുവാവുമായി നാടുവിട്ടു. കറങ്ങി കറങ്ങി ബംഗ്ളാദേശ് അതിർത്തിയിൽ എത്തുകയും തുടർന്ന് അതി സാഹസികമായി പോലീസ് രക്ഷിക്കുകയും ചെയ്തിരിക്കുന്നു.കുടുംബ ബന്ധങ്ങള്‍ക്ക് പുല്ലു വില നല്‍കി കൊണ്ട് പുരുഷനും സ്ത്രീയും കമിതാക്കള്‍ക്ക് ഒപ്പം ഒളിച്ചോടുന്നത് ഇപ്പോള്‍ പതിവാക്കി ഇരിക്കുകയാണ്. പലപ്പോഴും ഇത്തരം ഒളിച്ചോട്ടങ്ങളില്‍ നോക്കുകുത്തികള്‍ ആയി പോകുന്നത് ഇവരുടെ ഒക്കെ മക്കളാണ്. വീട്ട്മ്മമാരെ ചാറ്റിങ്ങിലൂടെയോ മറ്റൊ വീഴിച്ച് അവരുമായി മുങ്ങുന്നവര്‍ അധികമാണ്. ഒരു നിമിഷത്തെ പ്രണയത്തിനോ അടുപ്പത്തിനോ വേണ്ടി സ്വന്തം കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകുന്ന സ്ത്രീകളുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകുന്ന വീട്ടമ്മമാരെയും കാമുകനെയും പിടിച്ച് ജയിലിൽ ഇട്ടിട്ടും ഭയമില്ല.അകത്താക്കാനുള്ള വകുപ്പുകള്‍ നില നില്‍ക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഇത്തരം ഒളിച്ചോട്ടങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല.

ഇപ്പോള്‍ പുറത്തെത്തുന്നതും ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ്.കേരളത്തിൽ നിന്നും തുടങ്ങി വിസയും പാസ്പോർട്ടും പോലും ഇല്ലാതെ രാജ്യം വിട്ടുള്ള ഒളിച്ചോട്ടം ആണിത്. വിതുര തൊലിക്കോട് സ്വദേശിയായ 36കാരി, ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി ടിക് ടോക്കിലൂടെ പരിചയപ്പെടുകയായിരുന്നു. ടിക് ടോക്ക് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീട്ടമ്മ ഇറങ്ങി പോയി. നാട് വിട്ടു പോയ ഇരുവരെയും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ആണ് പോലീസ് പിടികൂടിയത്. മൂന്ന് കുട്ടി കളുടെ അമ്മയാണ് സ്ത്രീ. വിതുര സ്വദേശിനിയായ ഇവര്‍ ഇളയ രണ്ട് കുട്ടകള്‍ക്ക് ഒപ്പമാണ് നാട് വിട്ടത്. ഇതോടെ ഒരുമിച്ച് ജീവിക്കാനായി നാട് വിടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ മാസം ആറാം തീയതിയാണ് ഇരുവരും നാട് വിട്ടത്. മൂത്ത കുട്ടിയെ വീട്ടില്‍ നിര്‍ത്തി, ഇളയ രണ്ട് കുട്ടികളുമായി യുവതി വീട്ടില്‍ നിന്നിറങ്ങി. പുനലൂരില്‍ കാത്തുനിന്ന കാമുകനുമായി ആദ്യം വിജയവാഡയിലേക്ക് പോയി .പിന്നീട് ഒഡീഷയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയായ ദംഗലിലേക്കും കടന്നു.

സ്ത്രീയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇവരെ നാട്ടില്‍ എത്തിച്ചു. മേസ്തിരിയായ കാമുകന് കീഴില്‍ ജോലിചെയ്യുന്ന ദംഗല്‍ സ്വദേശിയുടെ വീട്ടിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്. വിതുര എസ് ഐ സുദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒടുവില്‍ ഇവരെ കണ്ടെത്തിയത്. പൊലീസിനെ എതിര്‍ത്ത് നാട്ടുകാര്‍ സംഘടിച്ചതോടെ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വഷണം തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്. രണ്ടുപേരെയും ഉടന്‍ കോടതിയില്‍ ഹാജരാക്കും.

അതേസമയം മറ്റൊരു സംഭവത്തിൽ സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും യുവാവും പോലീസ് പിടിയിൽ. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരി എന്ന 34കാരനും ചെങ്ങന്നൂര്‍ 22-ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചന എന്ന 27കാരിയുമാണ് മക്കളെ ഉപേക്ഷിച്ച് മുങ്ങിയത്. ഇവരെ ചെന്നൈയില്‍ നിന്നും മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരും മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. തമിഴ്‌നാട്, എരുമേലി, റാന്നി എന്നിവിടങ്ങളില്‍ കമിതാക്കള്‍ ഒളിവില്‍ കിഞ്ഞു. ഇതിനിടെ ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ദിലീപ് കുമാറാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.മൂന്നു കുട്ടികളുടെ അച്ഛനാണ് ശബരി. ഇയാള്‍ ബുധനൂരിലെ ഓട്ടോ ഡ്രൈവറാണ്. അര്‍ച്ചനയ്ക്ക് രണ്ടര വയസ്സുള്ള കുട്ടിയുണ്ട്. ശബരിയുടെ ഭാര്യ ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശബരിക്കെതിരെയും ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.