ഫാ റോബിന്റെ കുപ്പായം ഊരിയപ്പോൾ മേരിക്കുട്ടിയെ വധിച്ച വൈദീകൻ ഇപ്പോഴും ളോഹക്കുള്ളിൽ കഴിയുന്നു

കേരളത്തിൽ ഒരു വൈദീകനു കൊലപാതക കുറ്റത്തിൽ കോടതി വധ ശിക്ഷക്ക് വിധിക്കുക. കത്തോലിക്കാ സഭയുടെയും ഇതര ക്രിസ്ത്യൻ സഭകളുടെയും ഭാരതത്തിലെ ചരിത്രത്തിൽ ആദ്യം ആയിരുന്നു ഈ വിധി വന്നിരുന്നത്.മേരിക്കുട്ടി എന്ന നേഴ്‌സിനെ കൊന്ന കേസില്‍ 1988ല്‍ കൊല്ലം ജില്ലാ കോടതി ഫാദര്‍ ആന്റണി ലാസ്സറിന് വധശിക്ഷ വിധിക്കുകയായിരുന്നു. (മേരിക്കുട്ടിയെ വധിച്ചത് ഇങ്ങിനെ ! വാർത്തയുടെ അവസാന ഭാഗം വരെ വായിക്കുക.) എന്നാൽ ഈ കൊലയാളി വൈദീകൻ ഇപ്പോളും ളോഹയിട്ട് കുഞ്ഞാടുകളേ മേയ്ക്കലും, പരിശുദ്ധ കുർബാന ചെല്ലലും, ക്രിസ്തുവിന്റെ തിരുരക്തവും മാംസവും ആയ അപ്പവും വീഞ്ഞും എടുത്ത് ആശീർവദിക്കലും എല്ലാം ചെയ്യുന്നു. വധ ശിക്ഷക്ക് വിധിച്ച മേരിക്കുട്ടിയെ കൊലപ്പെടുത്തിയ ഫാ ആന്റണി ലാസർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ലാസർ അപ്പീലുമായി എത്തി.വധശിക്ഷ ജീവപര്യന്തമായി കുറച്ച് കിട്ടി.ജയിൽ നിയമങ്ങൾ പ്രകാരം പതിന്നാല് കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങി ഇപ്പോൾ ഒന്നാന്തിരം വൈദീകനായി നാട്ടിൽ നടക്കുന്നു.സ്വന്തം പേരു പോലും മാറ്റി ഫാ ടോണി എന്ന പേരിൽ തിരുവനന്തപുരത്ത് പാതിരിവേല ചെയ്യുയാണ്‌ ഈ വൈദീകൻ.

ബലാൽസംഗിയെ വിവസ്ത്രനാക്കി എന്നും കൊലപാതകി ളോഹക്ക് ഉള്ളിൽ എന്നും വിവരിച്ച് ചർച്ച ആക്ഷൻ കൗൺസിൽ ചെയർമാർ അഡ്വ ബോറിസ് പോളാണ്‌ ഇപ്പോൾ ഈ വിഷയം സഭക്കുള്ളിൽ ചർച്ചക്കായി എടുത്തിട്ടിരിക്കുന്നത്.വധ കേസിൽ 14 കൊല്ലം തടവ് അനുഭവിച്ച ലാസർ പാതിരി ഇന്നും പക്കാ പാതിരി തന്നെ എന്ന് ബോറിസ് പോൾ പറയുന്നു.അതാണ് കൊല്ലം കത്തോലിക്ക രൂപതയുടെ കരുത്ത്!ക്രിമിനലുകൾ ഇവിടെ തഴച്ചുവളരും.പ്രിയ കൊല്ലം ബിഷപ്പ്,അങ്ങ് ഇടയജനങ്ങളോട് പറയാമോ?കൊലപാതകിയായ പാതിരി ആൻറണി ലാസറിനെ പൗരോഹിത്യ വേലയിൽ നിന്നും പുറത്താക്കാൻ കൊല്ലം രൂപത എന്തേ നടപടിയെടുക്കാത്തത്?ഇനിയെങ്കിലും ഈ പാപത്തിന് അങ്ങ് പ്രായശ്ചിത്തം ചെയ്യുമോ?അല്ലെങ്കിൽ മരണപ്പെട്ട മേരിക്കുട്ടിയുടെ ആത്മാവ് കൊല്ലം രൂപതയിലെ പുരോഹിതർക്ക് എന്നും ഭീഷണിയായി തുടരും! അത് വേണോ?! എന്നും അഡ്വ ബോറിസ് പോൾ ചോദ്യം ഉയർത്തുന്നു

സംഭവ ബഹുലതകൾ നിറഞ്ഞ് മേരിക്കുട്ടി കൊലപാതകവും, ഫാ ആന്റണി ലാസർ എന്ന വൈദീകനെ തൂക്കി കൊല്ലാൻ വിധിച്ച കേസും ഇങ്ങിനെ, ക്രിസ്ത്യൻ സഭകളുടെ ലോക ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു വൈദീകൻ ആദ്യമാണ്‌. വൈദീകൻ ഉപയോഗിച്ച് ചൂഷണം ചെയ്ത് ഒടുവിൽ കൊന്നു കളഞ്ഞ മേരിക്കുട്ടിയുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കുമോ

യിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറ് ഒക്ടോബര്‍ പതിമൂന്നാം തിയ്യതി രാത്രിയാണ് കൊല്ല്ലം കുണ്ടറ പോലീസ് സ്ടഷന്‍ അതിര്‍ത്തിയില്‍ പെട്ട കാഞ്ഞിരഗോട് എന്ന സ്ഥലത്ത് ജില്ലാ ആശുപത്രിയിലെ സ്ടാഫ്‌ നഴ്സായിരുന്ന മേരിക്കുട്ടി ഒരുപറ്റം ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒന്നാം പ്രതി ശശി ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പോലീസ് കേസ്സ് രജിസ്ടര്‍ ചയ്തു. എന്നാല്‍ തുടര്‍ന്ന് നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ഫാദര്‍ ആന്റണി ലാസ്സര്‍ എന്ന വൈദികന്റെ പ്രേരണപ്രകാരമാണ് പ്രതികള്‍ കുറ്റം ചെയ്തത് എന്ന് തെളിയിക്കപ്പെട്ടു. കേസ്സില്‍ ഒമ്പതാം പ്രതിയാക്കപ്പെട്ട ഫാദര്‍ ആന്റണി ലാസ്സറും മറ്റു പ്രതികളും വിചാരണക്കൊടുവില്‍ ശിഷിക്കപ്പെട്ടു. ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ച മേരിക്കുട്ടി വധക്കേസ്സിന്റെ നാള്‍വഴികള്‍

ന്വേഷനോദ്യോഗസ്തന്റെ മൊഴിയും കോടതി രേഖകളും അനുസരിച്ച്  മേരിക്കുട്ടി വധക്കേസ്സിലേക്ക് നയിച്ച രംഗങ്ങള്‍ ഇങ്ങനെ.. കൊല്ലം കുണ്ടറ കണ്ണനെല്ലൂര്‍ മേക്കെ ചാരുവിള വീട്ടില്‍ സിംബ്രോസിയയുടെ പത്തു മക്കളില്‍ ആറാമത്തെ ആയിരുന്നു മേരിക്കുട്ടി. ഇടത്തരം കുടുംബം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ബെന്‍സിഗര്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് നു പഠിക്കുമ്പോഴാണ് മേരിക്കുട്ടി വൈദികനായ ആന്റണി ലാസ്സറെ പരിചയപ്പെടുന്നത്. ബെന്‍സിഗര്‍ ആശുപത്രിയോടു ചേര്‍ന്നുള്ള ഒരു കേട്ടിടം പണിയുടെ മേല്‍നോട്ടത്തിനു വന്നതായിരുന്നു ഫാദര്‍ ആന്റണി ലാസ്സര്‍. മേരിക്കുട്ടിയും അച്ചനുമായുള്ള പരിചയം പിന്നീടു അടുപ്പമായി വളര്‍ന്നു. മേരിക്കുട്ടി വഴി അമ്മ സിംബ്രോസിയയ്ക്കും അച്ചനെ നന്നായി അറിയാമായിരുന്നു.

ആദ്യമൊക്കെ സിംബ്രോസ്സിയ ‘ അദ്ദേഹം ഒരു വൈടികനന്നെന്നും അദേഹത്തിന് നിന്നെ സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ ഈ ബന്ധം ഉപേഷിക്കാനും മകളെ ഉപദേശിച്ചിരുന്നു. എങ്കിലും അച്ചന്‍ തന്നെ കൈവെടിയില്ല എന്ന മേരിക്കുട്ടിയുടെ ഉറച്ച വിശ്വാസത്തിനു മുന്നില്‍ സിംബ്രോസ്സിയ കീഴടങ്ങുകയായിരുന്നു. മാത്രമല്ല അച്ചന്റെ പക്കല്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായങ്ങള്‍ ആ ഇടത്തരം കുടുംബത്തിനു വലിയ ആശ്വാസവുമായിരുന്നു. അതിനിടെ ബെന്‍സിഗര്‍ ഹോസ്പിറ്റലിലെ  നഴ്സിംഗ് പഠനം പൂര്‍ത്തിയായ മേരിക്കുട്ടിക്കു കൊല്ലം ജില്ല ആശുപത്രിയില്‍ സ്ടാഫ്‌ നേഴ്സ് ആയി ജോലി ലഭിച്ചിരുന്നു. അപ്പോഴും ഫാദര്‍ ആന്റണി ലാസ്സറും മേരിക്കുട്ടിയും തമ്മിലുള്ള ബന്ധം അതിരുകളില്ലാതെ വളര്‍ന്നു കൊണ്ടിരുന്നു. പണം കൂടാതെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്ട്രങ്ങലുമൊക്കെ അച്ചനില്‍ നിന്നും സമ്മാനമായി ലഭിച്ചിരുന്നതിനാല്‍ മേരിക്കുട്ടിയുടെ കുടുംബാംഗങ്ങളെല്ലാം ആ ബന്ധത്തിന് നേരെ കണ്ണടയ്ക്കുകയായിരുന്നു. അച്ചനും മേരിക്കുട്ടിയും തമ്മില്‍ സ്ഥിരമായി കത്തിടപാടുകളും നടന്നിരുന്നു.

അതിനിടെ മേരിക്കുട്ടിയുടെ സഹോദരന് വിദേശത്തു ജോലിക്ക് പോകാനായി ഫാദര്‍ ആന്റണി ലാസ്സര്‍ 12000 രൂപ നല്‍കിസഹായിച്ചിരുന്നു. ആ ബന്ധം വളരവേ ഫാദര്‍ അവരെയും കൊണ്ട് വേളാങ്കണ്ണി, മധുരൈ, മദ്രാസ്‌, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം യാത്രകളും നടത്തിയിരുന്നു. പല യാത്രകളിലും മേരിക്കുട്ടിയുടെ ഇളയ സഹോദരി മോളിയും ഒപ്പം പോയിരുന്നു. പലപ്പോഴും ചെന്നൈയില്‍ നിന്നുള്ള മടക്കയാത്ര വിമാനത്തില്‍ ആയിരുന്നുവെന്നും എല്ലാ യാത്രകളുടെയും ചെലവ് പൂര്‍ണമായും വഹിച്ചിരുന്നത് ഫാദര്‍ ആയിരുന്നുവെന്നും മേരിക്കുട്ടിയുടെ സഹോദരി പിന്നീടു പോലീസിന് മൊഴി നല്‍കിയിരുന്നു.

ഫാദര്‍  ആന്റണി ലാസ്സറുമായി കൂടുതല്‍ കൂടുതല്‍ അടുക്കുമ്പോഴും മേരിക്കുട്ടിയുടെ വിശ്വാസം അദേഹം വൈദിക കുപ്പായം ഉപേഷിച്ച് തന്നെ വിവാഹം കഴിക്കും എന്നായിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്നും എന്നും ഇങ്ങനെ തുടരാമെന്നും ഫാദര്‍ തീര്‍ത്തു പറഞ്ഞു .വിവാഹേതര ബന്ധം മതി എന്നും മേരിക്കുട്ടി വിവാഹിതയാകാതെ ജീവിത കാലം മുഴുവൻ തനിക്കായി ജീവിക്കണം എന്നും വൈദീകൻ പറഞ്ഞു.ഇത് മേരിക്കുട്ടി അംഗീകരിച്ചില്ല, തന്റെ ജീവിതത്തിൽ വൈദീകൻ അല്ലാതെ മറ്റൊരു ഭർത്താവ് ഇല്ലെന്നും വിഹാഹം കഴിഞ്ഞ് പരസ്യമായി ജീവിക്കണം എന്നും മേരിക്കുട്ടി നിർബന്ധിച്ചു. മേരിക്കുട്ടി പിന്നീട് വൈദീകനു ശല്യമായി മാറുകയായിരുന്നു.
താന്‍ മേരിക്കുട്ടിക്കു നല്‍കിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടണമെന്ന് ഫാദര്‍ ആവശ്യപ്പെട്ടു. അതിനിടെ മേരിക്കുട്ടിക്കു വിദേശത്തു ജോലി ശരിയാക്കാമെന്ന് ഏറ്റിരുന്ന ഫാദര്‍ അവരുടെ സെര്‍ടിഫിക്കറ്റുകള്‍ എല്ലാം തന്റെ കൈവശം വെച്ചിരുന്നു. അവ തിരികെ ആവശ്യപ്പെട്ട മേരിക്കുട്ടിയോട് ഒരു കരാറില്‍ ഒപ്പിടാന്‍ ഫാദര്‍ ആവശ്യപ്പെട്ടു. പലപ്പോഴായി താന്‍ മേരിക്കുട്ടിക്കു 38000 രൂപ നല്‍കിയിട്ടുണ്ടെന്നും  അത് തിരികെ തന്നാല്‍ മാത്രം സെര്‍ടിഫിക്കറ്റുകള്‍ തിരിച്ചു നല്കാമെന്നുമായിരുന്നു കരാര്‍. നിവര്‍ത്തിയില്ലാതെ കൊട്ടാരക്കര പള്ളിക്ക് സമീപമുള്ള മുറിയില്‍ വെച്ച് ആ കരാറില്‍ ഒപ്പ് വെച്ച് മേരിക്കുട്ടി സെര്‍ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങി. അതില്‍പ്പിന്നെ മേരിക്കുട്ടി അച്ചനെ കാണാന്‍ ചെല്ലാതിരുന്നതിനെത്തുടര്‍ന്നു ഫാദര്‍ കുണ്ടറ പോലീസെ സ്ടഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന ഒത്തു തീര്‍പ്പ് പ്രകാരം 12000 രൂപ നല്‍കാമെന്ന് മേരിക്കുട്ടി സമ്മതിച്ചു.ഫാദര്‍ കരാര്‍ തിരിച്ചു നല്‍കി. എന്നാല്‍ കരാറിന്റെ ഫോടോസ്ടറ്റ് മാത്രം തിരിച്ചു നല്‍കി യഥാര്‍ത്ഥ കരാര്‍ കൈവശം വയ്ക്കുകയായിരുന്ന ഫാദര്‍  ആന്റണി ലാസ്സര്‍ മേരിക്കുട്ടിക്കെതിരെ 38000 രൂപ ആവശ്യപ്പെട്ടു കോടതിയില്‍ പരാതി നല്‍കി.
ഈ സമയം ഒരു കുടുംബ ജീവിതം അതിയായി ആഗ്രഹിച്ചിരുന്ന മേരിക്കുട്ടി മറ്റൊരു വിവാഹത്തിന് വീട്ടുകാരോട് സമ്മതിച്ചു. എങ്കിലും മേരിക്കുട്ടിക്കു വന്ന വിവാഹാലോചനകള്‍ എല്ലാം ഫാദര്‍ ആന്റണി ലാസ്സര്‍ ഇടപെട്ടു മുടക്കികൊണ്ടിരുന്നു. ഒടുവില്‍ അച്ചന്റെ എതിര്‍പ്പിനെ മറികടന്നു മേരിക്കുട്ടി ലാസര്‍ മിരാന്റ എന്ന യുവാവിനെ വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു കുട്ടിയും ജനിച്ചു. മേരിക്കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെ ഫാദര്‍ ആന്റണി ലാസ്സറിന് അവരോടുള്ള വിരോധം വര്‍ധിച്ചു. അദേഹം പല തവണ മേരിക്കുട്ടിയെ ഭീഷണിപ്പെടുത്തി.  തുടര്‍ന്നായിരുന്നു ഫാദര്‍, ശശി എന്നൊരു ദൂദനെ അയച്ചു മേരികുട്ടിയെ ഭീഷണിപ്പെടുത്തിയത്. അച്ഛനുമായുള്ള കരാര്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കിയില്ലെങ്കില്‍ കൊന്നു കളയും എന്നായിരുന്നു ഭീഷണി.
1986 ഒക്ടോബര്‍  പതിമൂന്നാം തിയതി അതിരാവിലെ ശശി, രണ്ടു അനുജന്മാര്‍, ബ്രൂസിലി എന്ന മറ്റൊരു ഗുണ്ട എന്നിവര്‍ ഉള്‍പ്പെടെയുള്ള  ആയുധ ധാരികളായ എട്ടംഗ സംഖം കാറിലെത്തി മേരികുട്ടിയുടെ വീട് വളഞ്ഞു. വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറിയ ശശി മേരിക്കുട്ടിയെ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുവന്നു കമ്പി വടികൊണ്ട് അടിച്ചു… തുടര്‍ന്ന് മറ്റുള്ളവരും ചേര്‍ന്ന് മേരികുട്ടിയെ ആക്രമിച്ചു മാരകമായി മുരിവേല്‍പ്പിക്കുകയായിരുന്നു. അതിനു  ശേഷം അക്രമി സംഖം വന്ന കാറില്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു.മേരിക്കുട്ടിയുടെ അമ്മ സിംബ്രോസിയയുടെ നിലവിളികേട്ട് ഓടിയെത്തിയവര്‍ മേരിക്കുട്ടിയെ  കൊല്ലം ജില്ല ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മേരിക്കുട്ടിയുടെ നില വഷളായതിനെതുടര്‍ന്നു തിരുവനതപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും പിറ്റേന്ന്  അവര്‍ മരിച്ചു.
മേരിക്കുട്ടിയുടെ അമ്മ സിംബ്രോസിയയുടെ മൊഴിയനുസരിച്ച് ശശിയെയും മറ്റു  ഏഴു പേരെയും പ്രതി ചേര്‍ത്ത് കുണ്ടറ പോലീസ് കേസ്സ് രെജിസ്ടര്‍ ചെയ്തു, നാലു പ്രതികളെ അറസ്റ്റു ചെയ്തു. എന്നാല്‍ മേരിക്കുട്ടി വധത്തില്‍ ഫാദര്‍ ആന്റണി ലാസ്സറിനു പങ്കുണ്ടെന്ന് ഉറച്ചു വിശ്വസിച്ച നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് കേസ്സന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി. വയ്. എസ്‌. പി  പരമേശ്വരന്‍ പിള്ളയ്ക്കായിരുന്നു അന്വേഷണച്ചുമതല. അദേഹത്തിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികള്‍ മേരിക്കുട്ടികൊലപാതകത്തില്‍ ഫാദര്‍ ആന്റണി ലാസ്സരിനുള്ള പങ്കും വ്യക്തമാക്കി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കപ്പെട്ടു. തുടര്‍ന്നായിരുന്നു ഫാദര്‍ ആന്റണി ലാസ്സറെ മേരിക്കുട്ടി വധത്തിലെ ഒമ്പതാം പ്രതിയാക്കി കേസ്സ് രെജിസ്ടര്‍ ചെയ്തത്.
ഇതിനിടെ ഒളിവില്‍ പോയിരുന്ന ഫാദര്‍ ആന്റണി ലാസ്സര്‍ക്ക് വേണ്ടി വ്യാപകമായ  അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഖം മദ്രാസ്‌ സെന്‍ട്രല്‍ സ്ടഷനില്‍ നിന്നും അദേഹത്തെ അറസ്റ്റു ചെയ്തു.  തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അദേഹം കുറ്റം  സമ്മതിക്കുകയായിരുന്നു.  തുടര്‍ന്ന് പ്രതിയെയും കൊണ്ട് കേരളത്തിലെത്തി ഇവിടുത്തെയും തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു. കൃത്യം നടന്നതിനു ശേഷം ഫാദര്‍ ആന്റണി ലാസ്സര്‍ ഒന്നാം പ്രതി ശശിക്ക് രക്ഷപ്പെടുവാന്‍ നിര്‍ദേശിച്ചു ടെലെഗ്രാം അയച്ചതിന്റെ രേഖ കണ്ടെടുത്തത് അന്വേഷണ സംഖതിനു വിലപ്പെട്ട തെളിവായി. കേസ്സില്‍ പിടികിട്ടാനുണ്ടായിരുന്ന ബാക്കി പ്രതികളെയും അറസ്റ്റു ചെയ്തു തെളിവെടുപ്പ് പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കൊല്ലം സെഷന്‍സ്സു കോടതിയില്‍ മേരിക്കുട്ടി കൊലക്കെസ്സിന്റെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.
കൊല്ലം സെഷന്‍സ്സു കോടതിയുടെ ചരിത്രത്തില്‍ മൈക്ക്‌ ഉപയോഗിച്ച് വാദം നടത്താന്‍ ആദ്യമായി അനുവദിച്ചത് അന്നായിരുന്നു. വിചാരണക്കൊടുവില്‍ ഒന്നാം പ്രതി ശശിയെയും  ഒമ്പതാം പ്രതി ഫാദര്‍ ആന്റണി ലാസ്സറിനെയും വധശിഷയ്കും മറ്റു ഏഴു പ്രതികളെ ജീവപര്യന്തം തടവിനും വിധിച്ചു കൊണ്ട് വിധി പ്രസ്ടാവിക്കപ്പെട്ടു. സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ വിചാരണക്കൊടുവില്‍ ഒമ്പത് പ്രതികളെയും ജീവപര്യന്തം തടവിനു വിധിച്ചുകൊണ്ടു വിധിയുണ്ടാവുകയും ചെയ്തു.