എനിക്ക് ഭയങ്കരമായി സങ്കടം വന്ന ദിവസമാണ്, ചെറിയ കാരണമാണ്, പക്ഷേ, അതെനിക്ക് പറയാൻ പറ്റൂല, മഷൂറ

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. കല്ലുമ്മക്കായ വെബ്സീരിസിലൂടെ കുടുംബം മുഴുവൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായി

ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്‌ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്. പിന്നീട് യൂട്യൂബ് വീഡിയോകൾ വഴിയും മറ്റും ഇരുവരും സുപരിചിതരായി.

മഷൂറയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്. എല്ലാ ദിവസവും നല്ലതാണ്. എന്നാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ പറ്റണമെന്നില്ലല്ലോ, എനിക്ക് ഭയങ്കരമായി സങ്കടം വന്ന ദിവസമാണ്. ചെറിയ കാരണമാണ്, പക്ഷേ, അതെനിക്ക് പറയാൻ പറ്റൂല. എല്ലാവരുടെ ജീവിതത്തിലും ഉയർച്ച താഴ്ചകൾ കാണും. ചെറിയ കാര്യത്തിന് ഞാനിങ്ങനെ അപ്‌സെറ്റാവരുത് എന്ന് പറഞ്ഞു ബേബി. ഇപ്പോൾ എനിക്ക് ഇത് നിങ്ങളോട് പറയാനാവില്ല, സമയം വരുമ്പോൾ പറയാം. എനിക്കൊരു ബാഡ് ന്യൂസ് കിട്ടിയിരുന്നു. എല്ലാവരുടെ ലൈഫിലും ഗുഡ് ബാഡ് ന്യൂസ് ഉണ്ടാവും. വ്‌ളോഗ് ചെയ്തില്ലെങ്കിലും ഞാനിങ്ങനെ പോവും. എന്നാൽ ഈ വീഡിയോ കണ്ട് സന്തോഷിക്കാനും ആസ്വദിക്കാനുമൊക്കെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല.

ഞാനിവിടെ ഉറങ്ങുകയായിരുന്നു. ബേബി പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ച് വന്നപ്പോൾ എന്നെ കണ്ടില്ല, ഇങ്ങനെ ചിന്തിച്ചിരിക്കല്ലേയെന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയായിരുന്നു. ഒരു കാര്യം ഞാൻ വിചാരിച്ചിരുന്നു. അത് ആയിട്ടില്ല. അത് ആവുമെന്ന് കോൺഫിഡന്റായിരുന്നു. ചെറിയൊരു കാര്യമാണ്. ആ സമയമാവുമ്പോൾ അത് ഓക്കെയാവുമെന്ന് ഞാൻ വിചാരിക്കുന്നു.

അടുത്തിടെയായിരുന്നു മഷൂറയ്ക്ക് 1 മില്യൺ സബസ്‌ക്രൈബേഴ്‌സിനെ ലഭിച്ചത്. മഷൂറയുടെ വിഷമത്തെക്കുറിച്ച് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. എന്തായാലും ഞങ്ങളെല്ലാം കൂടെയുണ്ട്. മനസ്സിലുള്ള കാര്യം വൈകാതെ തന്നെ നടക്കുമെന്നുമായിരുന്നു കമന്റുകൾ. മഷൂറയുടെയും ബഷീർ ബഷിയുടേയും പ്രണയകഥ അറിയാൻ താൽപര്യമുണ്ട്. അങ്ങനെയൊരു വീഡിയോ ചെയ്യാമോയെന്നും ആരാധകർ ചോദിച്ചിട്ടുണ്ട്. കമന്റുകൾക്ക് മറുപടിയും നന്ദിയും അറിയിച്ച് മഷൂറയും സജീവമാണ്.