മാതൃഭൂമി എക്സിറ്റ് പോൾ, കാസർകോട് എൽ ഡി എഫ് 3, യു ഡി എഫ് 2, ബിജെപി തോൽക്കും

മാതൃഭൂമിയും ആക്‌സിസ് മൈ ഇന്ത്യയും നടത്തിയ എക്സിറ്റ് പോൾ ഫലം പുറത്ത് വന്നു. കാസർകോട് ജില്ലയിൽ വലിയ രാഷ്ട്രീയ അട്ടിമറികൾ ഇല്ല. ഇടത് മുന്നണി കാസർകോട് 3 സീറ്റുകൾ നേടും. യു ഡി എഫ് 2 സീറ്റുകൾ. ബിജെപിക്ക് മഞ്ചേശ്വരത്ത് വിജയിക്കാൻ ആവില്ലെന്നും കെ മാതൃഭൂമി സർവേ പറയുന്നു

മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ സർവേ ഫലങ്ങൾ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എൻഎ നെല്ലിക്കുന്ന് വിജയിക്കുന്നതെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എൻഎ നെല്ലിക്കുന്ന് എൻഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ൽ യുഡിഎഫ് സ്ഥാനാർഥിയായ എൻഎ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസർകോട്. 8607 വോട്ടിന്റെ ഭീരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന്  മത്സരിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഉദുമ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ കെ.കുഞ്ഞിരാമനാണ് ഉദുമയിൽ നിന്ന് വിജയിച്ചത്

കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎല്&ശ്വ്ജ്ശ്വ്ജ്;എ ആയ ഇ ചന്ദ്രശേഖരനാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്),എം ബൽരാജ്(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിച്ചത്.

തൃക്കരിപ്പൂരിൽ എം.രാജഗോപാൽ ഇത്തവണയും നിന്ന് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ.

പയ്യന്നൂർ ടിഐ മധുസൂദനനിലൂടെ എൽഡിഎഫ് നിലനിർത്തും. എം പ്രദീപ് കുമാർ(യുഡിഎഫ്), അഡ്വ.കെകെ ശ്രീധരൻ എന്നിവരാണ് പയ്യന്നൂർ മണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികൾ. 2016ൽ 40263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി സി കൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ വിജയിച്ചത്.

കല്ല്യാശ്ശേരി മണ്ഡലത്തിൽ എ വിജിൻ വിജയിക്കും. അഡ്വ. ബ്രിജേഷ് കുമാർ(യുഡിഎഫ്), അരുൺ കൈതപ്രം(ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ടിവി രാജേഷിന്റെ സിറ്റിങ് സീറ്റായ കല്ല്യാശ്ശേരിയിൽ 2016ൽ 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്.

തളിപ്പറമ്പ് മണ്ഡലം എംവി ഗോവിന്ദൻ മാസ്റ്ററിലൂടെ എൽഡിഎഫ് നിലനിർത്തും.