അമ്പല നടയിൽ ബൂട്ടിട്ട് പോലീസ്, മട്ടന്നൂർ മഹാ ദേവക്ഷേത്രം ബലമായി പിടിച്ചെടുത്തു

കണ്ണൂർ മട്ടന്നൂരിൽ ഹൈന്ദവ ക്ഷേത്രം ദേവസ്വം ബോർഡ് പിടിച്ചെടുത്തു. ക്ഷേത്ര സമിതി എതിർപ്പുമായെത്തിയപ്പോൾ പോലീസ് ബലപ്രയോഗം നടത്തി. ഇതുവരെ മട്ടന്നൂർ മഹാ ദേവ ക്ഷേത്രം നിയന്ത്രിച്ചിരുന്നത് നാട്ടുകാരുടെ സനിതിയായിരുന്നു. എന്നാൽ 2007ലെ ചില പരാതികൾ ഉന്നയിച്ചും കോടതിയിൽ നിന്നും ലഭിച്ച ഉത്തരവും വയ്ച്ച് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ കോടതി വിധി എക്സ്പാർട്ടി ആയിരുന്നു എന്നും അതിനെതിരേ അപ്പീൽ നിലവിലിരിക്കെ യാണ്‌ ക്ഷേത്രം പിടിച്ചെടുക്കുന്നത് എന്ന് ഹൈന്ദവ സംഘടനകൾ ആരോപിച്ചു.

ക്ഷേത്ര നടത്തി വന്ന നാട്ടുകാരുടെ സമിതിയുടെ അനുമതി ഇല്ലാതെയാണ്‌ ബലമായി ക്ഷേത്ര ഭരണം ദേവസ്വത്തിലേക്ക് മാറ്റിയത്. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലം കൂടിയായ മട്ടന്നൂരിലെ നീക്കങ്ങൾക്ക് പിന്നിൽ ചുക്കാൻ പിടിക്കുന്നതും സി.പി.എം തന്നെ എന്നും വിമർശനം ഉണ്ട്. സുപ്രീം കോടതിയിൽ ഹർജി വാദം കേൾക്കാൻ ഇരിക്കവേയാണ്‌ ക്ഷേത്രത്തിൽ ബല പ്രയോഗം നടത്തിയും സംഘർഷം ഉണ്ടാക്കിയും ഏറ്റെടുക്കൽ നടത്തിയത് . ഭക്തർ ചെരിപ്പ് ഊരി വയ്ച്ച് കയറുന്ന നടയിൽ പോലീസ് ഷൂസിട്ട് കയറി ബലപ്രയോഗവും സംഘർഷവും നടത്തി