കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട, 70 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

കൊച്ചി: എറണാകുളം പറവൂരിൽ വൻ മയക്കു മരുന്ന് വേട്ട. ഒരു കിലോഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ് പൊലീസിന്റെ പിടിയിലായത്.

പാർക്ക് ചെയ്ത കാറിൽ നിന്ന് വിപണിയിൽ 70 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്.പറവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.സിനിമാ ഷൂട്ടിങ്ങിനായെന്ന് പറഞ്ഞ് വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇവരുടെ ഇടപാട്.