നീ വല്ല മേത്തനേം ചേർത്തുപിടിക്ക് പന്നീ, പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന മീനാക്ഷിയുടെ പോസ്റ്റിന് വിദ്വേഷ പരാമര്‍ശം

നടൻ പൃഥ്വിരാജിന്റെ പിറന്നാളായിരുന്നു ഇന്ന്. സിനിമാ താരങ്ങളടക്കം നിരവധി താരങ്ങളാണ് താരത്തിന് ജന്മദിനാംശസകൾ നേർന്നത്. ബാലതാരം മീനാക്ഷി ജന്മദിനാംശസ നേർന്ന പോസ്റ്റിന് നേരെ വന്ന കമന്റാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.  മധ്യവയസ്‌കയുടെ പ്രൊഫൈല്‍ ചിത്രമുള്ള അക്കൗണ്ടില്‍ നിന്ന് അധിക്ഷേപമുണ്ടായത്.

‘ശ്യാമള എസ്’ എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപകരവും ലൈംഗീകചുവയുള്ളതുമായ വിദ്വേഷ പരാമര്‍ശമുണ്ടായത്. നാദിര്‍ ഷാ ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലെ സ്റ്റില്ലിനൊപ്പം ‘ഹാപ്പി ബര്‍ത്ത്‌ഡേ രാജുവങ്കിള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ബാലതാരത്തിന്റെ പോസ്റ്റ്.

കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിവരേയും ‘ശ്യാമള എസ്’ വര്‍ഗീയച്ചുവയോടെ തെറിവിളിച്ചു. വ്യാപക പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ‘ശ്യാമള എസ്’ എന്ന പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അക്കൗണ്ട് വ്യജമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാന്യതയുടെ എല്ലാ അതിരും ലംഘിച്ച വാക്കുകളെന്നാണ് സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് പറയുന്നത്. പ്രതികരണം രൂക്ഷമായി മാറിയപ്പോൾ സ്ത്രീ കമന്റ് മുക്കി കളഞ്ഞെങ്കിലും സ്ക്രീൻ ഷോട്ടുകളായി സോഷ്യൽ മീഡിയയിൽ സം​ഗതി വൈറലാണ്.

കമന്റിന് മറുപടിയുമായി ഒട്ടേറെ പേർ നിരന്നതോടെ ഒടുവിൽ കമന്റ് പിൻവലിച്ച് സ്ത്രീ തടിതപ്പി. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുകയാണ്. വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിക്കെതിരെ ഒരു വിഭാഗം രോഷം പ്രകടിപ്പിച്ചിരുന്നു.

 

https://www.facebook.com/meenakshiactressofficial/photos/a.680151332142290/1753321068158639/?type=3