മഹാലക്ഷ്മിയുടെ ജന്മദിനം, കുഞ്ഞനുജത്തിയെ എടുത്ത് ആഘോഷ ചിത്രവുമായി മീനാക്ഷി

ദിലീപ്-കാവ്യ മാധവന്‍ താരദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ പിറന്നാള്‍ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സഹോദരി മീനാക്ഷി. മഹാലക്ഷ്മിക്ക് മൂന്ന് വയസ്സ് പൂര്‍ത്തിയായിരിക്കുകയാണ്. മഹാലക്ഷ്മിയുടെ ജന്മദിനമായ ഒക്ടോബര്‍ 19നുള്ള ചിത്രങ്ങളാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പമായിരുന്നു മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരുന്നു.

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ.എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം,’ ചിത്രങ്ങള്‍ പങ്കുവച്ച് ദിലീപ് കുറിച്ചതിങ്ങനെ.

നേരത്തെയും കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്.

ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍.