ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല…പക്ഷേ, നമിതക്കൊപ്പമുള്ള ഫോട്ടോയുമായി മീനാക്ഷി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി.

പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്‌നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.

2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു.ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു. സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്. പാട്ടും ഡാൻസും അഭിനയവുമൊക്കെ തനിക്കും വഴങ്ങുമെന്ന് മലയാളികളുടെ സ്വന്തം മീനൂട്ടി തെളിയിച്ചിട്ടുണ്ട്. മീനാക്ഷി അടുത്തിയെടാണ് ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയത്.

നടി നമിത പ്രമോദും ദിലീപിന്റെ മകൾ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ഇപ്പോഴിത് കൂട്ടുകാരിയെ കുറിച്ച്‌ മീനാക്ഷി എഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്. ‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല…പക്ഷേ.’-നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മീനാക്ഷി കുറിച്ചു. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ മറുപടി.