മുറി തുറന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി, ജന്മദിനത്തിൽ ഡെയ്നൊരുക്കിയ സർപ്രൈസിനെക്കുറിച്ച് മീനാക്ഷി

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാം ആണ് ഉടൻ പണം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സ് കീഴടക്കി സൂപ്പർഹിറ്റായി മാറുകയായിരുന്നു. ആദ്യ രണ്ട് സീസണുകളും വൻ വിജയമായതിനെ തുടർന്നാണ് മൂന്നാമത്തെ സീസൺ ആരംഭിച്ചത്. ഉടൻ പണം 3.0.ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം.

മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ഡെയിൻ ഡേവിസ്. കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ മലയാളി മനസ്സിൽ ഇടം നേടുന്നത്. കോമഡി ഷോകളിലൂടെ രംഗത്തെത്തി ഇപ്പോൾ ബിഗ്‌സ്‌ക്രീനിലും ഇടംപിടിച്ചു. അവതാരകനായി ശേഷം മലയാളികളെ കുടകുട ചിരിപ്പിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത് മലയാളി മനസിൽ ഇടം നേടുകയായിരുന്നു താരം. പിന്നീട് കാമുകി,​ പ്രേതം 2,​ കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ 25ാം പിറന്നാൾ. ഗംഭീരസർപ്രൈസായിരുന്നു മീനാക്ഷിയ്ക്ക് ഡെയിനും കുക്കുവും ചേർന്ന് നൽകിയത്. ഇപ്പോഴിത ഡെയിൻ നൽകിയ ഗംഭീരം സർപ്രൈസിനെ കുറിച്ച്‌ മനസ് തുറക്കുകയാണ് മീനാക്ഷി. വാക്കുകൾ, ആദ്യം തന്നെ ഡെയിൻ തന്നോട് പിറന്നാൾ സമ്മാനമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. അത് ഞാൻ വിശ്വസിക്കുകയും ചെയ്തിരുന്നു. ഉടൻ പണത്തിന്റെ ഷൂട്ട് കഴിഞ്ഞതിന് ശേഷമായിരുന്നു പിറന്നാൾ സർപ്രൈസ് ഇവർ ഒരുക്കിയത്. തന്റെ രണ്ട് സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു.

സാധാരണ തന്റെ ഏട്ടനാണ് പിറന്നാളിന് ആദ്യം വിളിച്ച്‌ വിഷ് ചെയ്യുന്നത്. ചേട്ടൻ കൃത്യം 12 മണിക്ക് തന്നെ വിളിച്ചിരുന്നു. ആ സമയത്ത് കുക്കു അവിടെ എത്തി. തനിക്ക് അത് വലിയ സർപ്രൈസ് ആയിരുന്നു. ഡെയിന്റെ റൂമിന്റെ അടുത്ത റൂമിൽ ഇവർ എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. തനിക്ക് ഒരു പിറന്നാൾ സർപ്രൈസ് തരുമെന്ന് വിചാരിച്ചില്ല. കേക്ക് മുറിക്കാമെന്ന് പറഞ്ഞ് ഡെയിനാണ് തന്നെ ആ റൂമിലേയ്ക്ക് കൊണ്ട് പോയത്. ശരിക്കും ഞെട്ടിപ്പോയി, ബലൂണും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. കേക്കിൽ ഞങ്ങളുടെ മൂന്ന് പേരുടേയും ചിത്രങ്ങളും ക്ലാപ്പ് ബോർഡുമൊക്കെ ഉണ്ടായിരുന്നു. ഷൂട്ടിന് വന്നതിന് ശേഷമായിരുന്നു ഇവർ ഇതൊക്കെ സെറ്റ് ചെയ്തത്.

ഇതുകൊണ്ടും സർപ്രൈസ് കഴിഞ്ഞില്ല. ഇവർ എന്നെ റൂമിലേയ്ക്ക് കൊണ്ട് പോയി. മുറി തുറന്ന് നോക്കിയപ്പോൾ എന്റെ ബെഡ് നിറയെ സമ്മാനങ്ങളായിരുന്നു. ഇത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഞാൻ ഭയങ്കര സർപ്രൈസായി. ഇത്രയും സമ്മാനങ്ങൾ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ഞെട്ടി