ഞാൻ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ, മീനാക്ഷി

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. മീനാക്ഷിയുടെ എസ്എസ്എൽസി പരീക്ഷ ഫലം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു. ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മിടുക്കി കരസ്ഥമാക്കിയിരുന്നത്. എന്നാൽ ആ ബി പ്ലസും എ യാക്കി മാറ്റിയിരിക്കുകയാണ് ഈ മിടുക്കി.

റി വാല്യുവേഷന് നൽകിയപ്പോഴാണ് മീനാക്ഷിയ്ക്ക് എ ഗ്രേഡ് ലഭിച്ചത്. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആയിരുന്നു. ഫിസിക്സിന് മാത്രമായിരുന്നു ബി പ്ലസ് ഗ്രേഡ് ലഭിച്ചത്. തുടർന്ന് റി വാല്യുവേഷന് നൽകിയപ്പോഴാണ് റിസൾട് മാറിയത്. ഫലം വന്നപ്പോൾ ബി പ്ലസ് എ ഗ്രേഡ് ആയി. ഞാൻ അങ്ങ് B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ’’ എന്നാണ് റിസൽട്ട് പങ്കുവച്ച് കൊണ്ട് മീനാക്ഷി കുറിച്ചത്.

കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫിസിക്‌സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്. രണ്ടാം വയസിലാണ് മീനാക്ഷി അഭിനയലോകത്തേക്ക് എത്തിയത്. സ്‌കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.