ടെന്‍ഷന്‍ ഇല്ലാതെ മണവാട്ടിയാകാന്‍ കഴിഞ്ഞു, ഒരിക്കല്‍കൂടെ അതെല്ലാം ആസ്വദിക്കാന്‍ കഴിഞ്ഞത് ഭാഗ്യം, മീര പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മനംപോലെ മാംഗല്യം. കഴിഞ്ഞദിവസമായിരുന്നു പ്രയാഗ മാര്‍ട്ടിന്‍ എത്തിയ അരവിന്ദ് രാജയുടെയും മീരയുടെയും വിവാഹ എപ്പിസോഡ്. ഇപ്പോള്‍ ഓണ്‍ സ്‌ക്രീനിലെ തന്റെ അടിപൊളി വിവാഹത്തിന്റെ ത്രില്ലിലാണ് നടി മീര നായര്‍. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മണവാട്ടി ആയതിന്റെ സന്തോഷം മീര പങ്കുവെയ്ക്കുകയും ചെയ്തു.

‘ഒരു നവവധുവിന്റെ ടെന്‍ഷന്‍ ഒന്നുമില്ലാതെ ഒരു അടിപൊളി കല്യാണം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായി എനിക്ക്. എന്റെ യഥാര്‍ത്ഥ കല്യാണസമയത്തു ഞാന്‍ വളരെ സ്‌ട്രെസ്സ്ഡ് ആയിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍കൂടെ അതെല്ലാം ആസ്വദിക്കാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്. മാത്രമല്ല ഓണ്‍ സ്‌ക്രീന്‍ കല്യാണത്തിന്റെ ഒരു മെച്ചം, അത് കഴിഞ്ഞാലും ഒരു ഭര്‍ത്താവിനെ സഹിക്കേണ്ടി വരില്ലല്ലോ,’. അതുപോലെ തന്നെ ജീവിതത്തില്‍ ആദ്യമായി ഒരു ഹല്‍ദി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷവുമുണ്ട്.

പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് മനം പോലെ മാംഗല്യം. സ്വാസിക വിജയ് മരുമകളുടെ വേഷത്തില്‍ എത്തുന്നത്. മീര നായര്‍, നിയാസ്, രാജേന്ദ്രന്‍, പ്രേം ജേക്കബ് എന്നീ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ ആഘോഷമായി സീരിയലില്‍ ഈയിടെ സംപ്രേക്ഷണം ചെയ്ത ഈ വിവാഹത്തില്‍ പങ്കെടുക്കുവാനായി മലയാളത്തിന്റെ പ്രിയ താരം പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നു. വീട്ടമ്മയായ മീരക്ക് സെലിബ്രിറ്റി ഷെഫ് ആയ അരവിന്ദ് രാജയോട് തോന്നിയ ആരാധന പിന്നെ പ്രണയമാകുകയും ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും മീരയുടെ മരുമകളായി നിളയുടെ സഹായത്തോടെ ആ പ്രണയം കല്യാണത്തിലേക്ക് എത്തുകയുമായിരുന്നു പരമ്പര.