കള്ളത്തരമില്ല, എല്ലാം വെട്ടിത്തുറന്ന് പറയും പൃഥ്വിരാജിനെക്കുറിച്ചോർക്കുമ്പോൾ അഭിമാനം- മീര ജാസ്മിൻ

മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളാണ് പൃഥ്വിരാജും മീരാ ജാസ്മിനും. അച്ഛനും അമ്മക്കും ചേട്ടനും പിന്നാലെ സിനിമയിലെത്തിയ പൃഥ്വിരാജ് തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ്. സംവിധായകനായും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പൃഥ്വിരാജിനെക്കുറിച്ച് മീര നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചക്രം, സ്വപ്നക്കൂട് സിനിമകളിൽ പൃഥ്വിരാജിന്റെ നായികയായി വേഷമിട്ടയാളാണ് മീര ജാസ്മിൻ. ഇതിൽ താര ചിത്രമായ ‘സ്വപ്നക്കൂട്’ അക്കാലയളവിൽ യുവാക്കളുടെ ഇഷ്‌ട സിനിമയായിരുന്നു. ഈ താരജോഡിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.

പൃഥിരാജിനെപ്പറ്റി മീരാ ജാസ്മിൻ പറഞ്ഞതിങ്ങനെ: “പൃഥ്വിരാജിന്റെ ആറ്റിട്യൂട് വളരെ ഇഷ്‌ടമാണ്‌. തുറന്നു സംസാരിക്കുന്ന ആളാണ്. കള്ളത്തരമില്ല. പുറമെ നിന്ന് അഭിനയിക്കുക, പുറകെ നിന്ന് മറ്റൊന്ന് സംസാരിക്കുന്ന രീതിയില്ല. അതുകൊണ്ടു പൃഥ്വിരാജിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്

സിനിമയായാലും വ്യക്തി ജീവിതമായാലും പൃഥ്വിരാജിന്റെ അഭിപ്രായങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. തുറന്നു സംസാരിക്കുന്ന പ്രകൃതമാണ് പൃഥ്വിരാജിന്റേത് എന്ന് ഭാര്യ സുപ്രിയ മേനോനും അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.