സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ മുടങ്ങും; കോവീഷീല്‍ഡ് വാക്സിന് ക്ഷാമം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും വെല്ലുവിളി. കോവീഷീല്‍ഡ് വാക്സീന് എറണാകുളം ഉള്‍പ്പടെയുള്ള ജില്ലകളില്‍ ക്ഷാമം നേരിടുകയാണ്. ഇതോടെ സംസ്ഥാനത്ത് പല ജില്ലകളിലേയും മെഗാ വാക്സിനേഷന്‍ മുടങ്ങും.

കഴിഞ്ഞ ദിവസം രണ്ട് ലക്ഷം വാക്സിന്‍ എത്തിയെങ്കിലും തുടര്‍ലഭ്യതയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ മെഗാ വാക്സിനേഷന് ഉപയോഗിക്കില്ല. ഇതോടെ കോവീഷീല്‍ഡ് രണ്ടാം ഡോഡ് കുത്തിവെപ്പ് എടുക്കാനും സാധിക്കില്ല. ഇന്ന് വൈകിട്ടോടെ വാക്സീന്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാക്സീനെത്തിയാല്‍ നാളെ തന്നെ മെഗാ വാക്സീനേഷന്‍ ക്യാമ്ബുകള്‍ ആരംഭിക്കും.

വാക്സിനേഷന്‍ ദ്രുതഗതിയിലാക്കി വ്യാപനതോത് കുറക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ചൊവ്വാഴ്ച രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് വാക്സിനേഷന്‍ നടത്തിയത്. എന്നാല്‍ വാക്സീന്‍ ക്ഷാമം നേരിട്ടതോടെ ബുധാഴ്ച അത് ഒന്നരലക്ഷമായി ചുരുങ്ങി.

അതേസമയം കോവിഡ് സാഹചര്യം കണക്കിലെടുത്ത് സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റിവെച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സാധ്യതയില്ല. എട്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം