നിറപുഞ്ചിരിയോടെ മേഘ്നയും കുഞ്ഞും, തൊട്ടിൽകെട്ട് ചടങ്ങ് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ചീരഞ്ജീവി സർജയുടെ മരണം ആരാധകരെയും കുടുംബാം​ഗങ്ങളെയും സങ്കടത്തിലാക്കിയിരുന്നു. മേഘ്ന നാലു മാസം ​ഗർഭിണിയായിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസമാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ധ്രുവ് സർജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിരു പുനർജനിച്ചു എന്നാണ് സിനിമ ലോകം ഒന്നടങ്കം പറഞ്ഞത്

ഇപ്പോൾ കുഞ്ഞിന്റെ തൊട്ടിൽകെട്ട് ചടങ്ങാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. തൊട്ടിലിൽ കിടന്ന് ചിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മേഘ്‌നയും കുടുംബാംഗങ്ങളും സന്തോഷത്തോടെ കുഞ്ഞിന് അടുത്ത് നിൽക്കുന്ന ചിത്രവും വൈറലായി കഴിഞ്ഞു.

അടുത്ത കുടുംബാംഗങ്ങളുടെയും കുടുംബസുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. പ്രത്യേകമായി തയ്യാറാക്കിയ കലാഘട്ഗി തൊട്ടിലായിരുന്നു കുഞ്ഞിനായി ഒരുക്കിയത്. കർണ്ണാടകയിലെ ധരാവാഡ് ജില്ലയിൽ നിന്നുള്ള ശിൽപ്പികളാണ് തൊട്ടിൽ തയ്യാറാക്കിയത്. പ്രത്യേകമായി രൂപകൽപന ചെയ്ത തൊട്ടിലാണ് ഇത്. ശ്രീകൃഷ്ണന്റെ ജീവിതത്തിലെ ദൈവീകമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചതാണ് തൊട്ടിൽ.കുഞ്ഞിന്റെ പേരിടൽ ചടങ്ങും ഗംഭീരമാക്കാനാണ് കുടുംബാംഗങ്ങൾ ആലോചിക്കുന്നത്.