പിറന്നാൾ ദിനത്തിൽ ചീരുവിനെ കാണാൻ ശവകുടീരത്തിലെത്തി മേഘ്ന

കന്നട നടനും നടി മേഘ്‌നയുടെ ഭർത്താവുമായിരുന്നു ചിരഞ്ജീവി സർജയുടെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.അകാലത്തിൽ ഉണ്ടായ അദ്ദേഹത്തിന്റെ വിയോഗ വാർത്തയുടെ സങ്കടത്തിൽ നിന്നും ഇപ്പോഴും കുടുംബത്തിന് കരകയറാനായിട്ടില്ല.കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ചീരു ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ഇന്ന് ചീരുവിന്റെ ജന്മദിനം ആണ്. പിറന്നാൾ ദിവസം പ്രിയതമന്റെ ശവകുടീരത്തിലെത്തി മേഘ്ന രാജ്. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ 36ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു നടിയുടെ സന്ദർശനം.

പ്രിയപ്പെട്ടവൻ മരണത്തിന് കീഴടങ്ങിയിട്ടും മേഘ്ന അദ്ദേഹത്തെ ചേർത്തു നിർത്തുകയാണ്. ആ പ്രണയത്തിന് അത്രമേൽ ആഴമുണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രം പുറത്തു വന്നിരുന്നു. ചിരഞ്ജീവിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിറവയറിൽ നിൽക്കുന്നൊരു ചിത്രം നടി പങ്കുവച്ചിരുന്ന.. നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്ന തലക്കെട്ടോടെയാണ് മേഘ്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

മേഘ്‌ന നേരത്തെ ചീരുവിനെ കുറിച്ച് കുറിച്ചതിങ്ങനെ,ചിരു,ഞാൻ ഒരുപാട് തവണ ശ്രമിച്ചു.പക്ഷേ,നിന്നോട് പറയാനുള്ള?കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല.നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല.എന്റെ സുഹൃത്ത്,എന്റെ കാമുകൻ,എന്റെ ജീവിതപങ്കാളി,എന്റെ കുഞ്ഞ്,എന്റെ വിശ്വസ്തൻ,എന്റെ ഭർത്താവ്,ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്.നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ’ഞാൻ വീട്ടിലെത്തി’എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു.

ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു.പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു.പക്ഷേ,പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു.ഓരോ തവണ ഞാൻ തളരുമ്പോഴും,ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു.അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല,അല്ലേ?.നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.നമ്മുടെ കുഞ്ഞിലൂടെ,നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ.നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ,വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ,മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്.ഞാൻ നിനക്കായി കാത്തിരിക്കുന്നു.മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു.എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും.നീ എന്നിൽ തന്നെയുണ്ട്.ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നായിരുന്നു മേഘ്‌നയുടെ കുറിപ്പ്