തീവ്ര പ്രണയകഥയുമായി മേഘ്ന വിൻസെന്റ്

മിനിസ്ക്രീൻ പ്രേഷകർക്ക് സുപരിചിതയാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴയെന്ന പരമ്പരയിലൂടെയായിരുന്നു മേഘ്ന മലയാളികൾക്ക് പ്രിയങ്കരിയായത്. പിന്നീട് മേഘ്നയുടെ വിവാഹവും വിവാഹമോചനവും വാർത്തയിൽ നിറഞ്ഞു നിന്നിരുന്നു. മേഘ്‌ന വിൻസന്റിന്റെയും ഡോണിന്റെയും വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വെറും ഒരു വർഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. ‍ഡോണിന്റെ രണ്ടാം വിവാഹ വാർത്ത വന്നതോടെയാണ് ഇരുവരുടെയും വിവാഹമോചന വാർത്തയും പ്രേക്ഷകർ അറിയുന്നത്. വിവാഹ മോചനവും ഡോണിന്റെ രണ്ടാം വിവാഹവും തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മേഘ്ന തുറന്നു പറയുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിലുള്ള മേഘ്നയുടെ യൂടൂബ് ചാനൽ തുടങ്ങിയത്. ചാനലിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുക്കിങ്ങും അച്ഛമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളുമാണുള്ള താരം പങ്കുവയ്ക്കുന്നത്. ചാനനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്.

താരത്തിന്റെ അമ്മയുടെ സഹോദരിയെയും ഉൾപ്പെടുത്തി മേഘ്ന ചെയ്തിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മാതൃസഹോദരി റേയ്ച്ചലിന്റെ പ്രണയ കഥയാണ് പുതിയ ഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റേച്ചമ്മയുടെ വർത്തമാനവും പ്രണയകഥയും കളറായിട്ടുണ്ടെന്നാണ് നിരവധി പേരുടെ കമന്റുകൾ.