ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയില്ല, ഇപ്പോൾ സന്തോഷവതിയാണ്- മേഘ്ന

മേഘ്‌ന വിൻസന്റിന്റെയും ഡോണിന്റെയും വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വെറും ഒരു വർഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. പിരിഞ്ഞിട്ട് എട്ടുമാസം കഴിഞ്ഞതിനുശേഷമാണ് വാർത്ത പുറത്തുവരുന്നത്. വിവാഹമോചന വാർത്ത സമ്മതിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസം ഡോൺ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ഡോണിന്റെ രണ്ടാം വിവാഹ വാർത്ത വന്നതോടെയാണ് ഇരുവരുടെയും വിവാഹമോചന വാർത്തയും പ്രേക്ഷകർ അറിയുന്നത്. വിവാഹ മോചനവും ഡോണിന്റെ രണ്ടാം വിവാഹവും തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തുറന്നുപറയുകയാണ് മേഘ്ന.

മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിലുള്ള മേഘ്നയുടെ യൂടൂബ് ചാനലിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുക്കിങ്ങും അച്ഛമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളുമാണുള്ള താരം പങ്കുവയ്ക്കുന്നത്. ചാനനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്. അഴകേ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുള്ള വീഡിയോ വൈറലായിക്കഴിഞ്ഞു. നിരവധി ആളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്. അഭിനയം മാത്രമല്ല നൃത്തത്തിലും മേഘ്‌ന പുലിയാണെന്ന് തെളിയിച്ചുവെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിടണമെന്നും കലയെ കൈവിടരുതെന്നുമുള്ള കമന്റുകളുമുണ്ട്. മൾട്ടി ടാലൻറഡ് മേഘ്‌നയെന്നായിരുന്നു ചിലർ പറഞ്ഞത്. താൻ സന്തോഷവതിയാണെന്നും ഈ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകർ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം മറുപടിയായി പറഞ്ഞു