ഹെല്‍മറ്റ് ഇല്ലാതെ ബുള്ളറ്റ് ഓടിച്ച് മെറീന മൈക്കിള്‍, പോലീസിനെ അറിയിക്കുമെന്ന് കമന്റുകള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. പലപ്പോഴും പല മേക്കോവറുകളിലും നടി പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ ഹെല്‍മറ്റ് ഇല്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ‘ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.

റൈഡര്‍ ജാക്കറ്റും ബാക്ക് പാക്കും ഷെയ്ഡ്‌സും ധരിച്ച് പാലത്തിന് മുകളിലൂടെയാണ് മെറീന ബുള്ളറ്റ് ഓടിക്കുന്നതിന്റെ ചിത്രമാണ് പുറത്ത് എത്തിയിരിക്കുന്നത്. അതേസമയം ഏതെങ്കിലും ചിത്രത്തിന് വേണ്ടിയോ അതോ ഫോട്ടോഷൂട്ടിന് വേണ്ടിയോ എടുത്തതാണോ ചിത്രം എന്നതില്‍ വ്യക്തമല്ല. അതേസമയം ചിത്രം പങ്കുവെച്ചതിന് പിന്നാലെ നടിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ മുന്നറിയിപ്പുമായി എത്തി.

ചിത്രവും കുറിപ്പും കേരള പോലീസിന് അയച്ച് കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ചിലര്‍ പറഞ്ഞത് മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ വീട്ടില്‍ എത്തും എന്നായിരുന്നു. മറ്റ് ചിലര്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്ന് ഓര്‍മിപ്പിച്ചു. ചിലര്‍ മാസ്‌ക് ധരിക്കാതെ വണ്ടി ഓടിച്ചതും ശരിയല്ലെന്ന് പറയുന്നു.

രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത പെണ്‍കുട്ടിയ്‌ക്കെതിരെ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് മെറിന മൈക്കിളിന്റെ പോസ്റ്റ്. ഹെല്‍മറ്റ് വെക്കാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ കറങ്ങിയ യുവതിയെ മോട്ടര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയത് പ്രമുഖ താരത്തിന്റെ ആരാധകര്‍ ആണെന്ന ചര്‍ച്ചകളും സജീവമാണ്. ഇതിനിടെയാണ് മെറീനയുടെ പോസ്റ്റ്. ഒരു താരത്തെ അപമാനിക്കുന്ന വീഡിയോ പേജില്‍ നിന്നും നീക്കം ചെയ്യാതിരുന്നതാണ് റൈഡര്‍ പെണ്‍കുട്ടിക്ക് പിടിവീഴാന്‍ കാരണമായത് എന്നാണ് വിവരം.

https://www.facebook.com/mareenamichaelofficial/posts/3162802470473562