മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി കുഞ്ഞ്.

തലച്ചോറിൽ അർബുദം ബാധിച്ച് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം വഷളായി സർ ചാൾസ് ഗാർഡനർ
ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.എറണാകുളം
എളവൂർ ചക്കിയത്ത് പരേതരായ ദേവസി അന്നംക്കുട്ടി ദമ്പതികളുടെ നാലുമക്കളിൽ ഇളയതാണ് മേരികുഞ്ഞ്

മക്കൾ എയ്ഞ്ചൽ, ആൽഫി, അലീന, ആൻലിസ
സഹോദരിമാർ റെൻസി , സിസ്റ്റർ ലൈസി( കോഴിക്കോട് )ലിറ്റി പോളി ചെമ്പൻ (വില്ലേട്ടേൻ പെർത്ത്) 2015 അയർലണ്ടിൽ നിന്നും. പേർത്തിലേക്ക് കുടിയേറിയതാണ് സന്തോഷൂം കുടുംബവും. സംസ്കാരം ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കും