തങ്ങളെ ആരും വിളിച്ചിട്ടില്ല, ധർമജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല- മിയയുടെ അമ്മ

ഷംന കാസിമുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയില് കേസിൽ ധർമ്മജമൻ ബോൾ​ഗാട്ടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പ്രതികൾ നടിമാരായ ഷംനയുടെയും മിയ ജോർജിന്റെയും നമ്പർ ചോദിച്ചെന്നാണ് ധർമ്മജൻ പറഞ്ഞത്. വിഷയത്തിൽ പ്രതികരണവുമായി മിയയുടെ മാതാവ് മിനി ജോർജ് രം​ഗത്തെത്തി.

മാധ്യമങ്ങളിൽ പറയുന്നതുപോലെ ഒരു ഫോൺ കോളുകളും തങ്ങൾക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ മാതാവ് മിനി പറഞ്ഞു. ”ഞങ്ങളെ ആരും വിളിച്ചിട്ടില്ല. ധർമജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല. ആരോ ഒരാൾ ധർമജനോട് നമ്ബർ ചോദിച്ചതിന് എന്ത് പിഴച്ചു? പൊലീസും വിളിച്ചിട്ടില്ല. കഴിഞ്ഞദിവസം ടി വിയിൽ വാർത്ത കണ്ടപ്പോഴാണ് ഈ സംഭവമറിഞ്ഞത്.” എന്നും മിയയുടെ മാതാവ് വ്യക്തമാക്കി. ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ പ്രതികളിൽനിന്ന് ധർമജന്റെ നമ്ബർ കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം പൊലീസ് ധർമജനിൽനിന്ന് മൊഴിയെടുത്തിരുന്നു. സ്വർണക്കടത്തിന്റെ ആൾക്കാരാണെന്നും അഷ്‌കർ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് തന്നെ ഫോണിൽ വിളിച്ച്‌ സംസാരിച്ചതെന്നും ധർമജൻ പറഞ്ഞിരുന്നു.

ലോക് ഡൗൺ സമയത്ത് ആരെങ്കിലും പറ്റിക്കാൻ വിളിച്ചതാണെന്നാണ് ആദ്യം കരുതിയത്. രണ്ടോ മൂന്നോ തവണ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും പിന്നീട് പൊലീസിൽ വിവരം അറിയിക്കും എന്ന് പറഞ്ഞതോടെ വിളിയൊന്നും ഇല്ലാതായെന്നും ധർമജൻ പറഞ്ഞിരുന്നു.