അന്യ സംസ്ഥാന തൊഴിലാളികളെ സൂക്ഷിക്കണം, കേരളത്തില്‍ അവര്‍ കാട്ടികൂട്ടുന്നത്; ജാഗ്രത

അന്യ സംസ്ഥാന തൊഴിലാളികളേ സൂക്ഷിക്കുക.. മലയാളികള്‍ ജാഗ്രത. .ഈ മുന്നറിയിപ്പിനു കേരളത്തില്‍ സമയമായോ.. അന്യ സംസ്ഥാന തൊഴിലാളികള്‍ കേരള സമൂഹത്തില്‍ ഉണ്ടാക്കുന്ന ക്രൂരമായ കൊലപാതകങ്ങളും ക്രൈമുകളും നാള്‍ക്കുനാള്‍ വീണ്ടും ആശങ്കാജനകമാകും വിധം കൂടുകയാണ്. മുമ്പ് ഇതിന്റെ കൃത്യമായ കണക്കുകള്‍ കര്‍മ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു. ആ സമയത്ത് ഉണ്ടായ വലിയ ഒരു വിമര്‍ശനം ആയിരുന്നു മലയാളികളായ നമ്മള്‍ ക്രൈമുകള്‍ ചെയ്യുന്നില്ലേ എന്ന ചോദ്യം. അതായത് എന്തിനേയും, സ്വന്തം ജീവന്‍ അപകടത്തില്‍ എന്നു പറഞ്ഞാല്‍ അതിനു പോലും ന്യായീകരണം കണ്ടെത്തി പ്രതിരോധിക്കുന്ന അസുഖ ബാധിതമായ മാനസീകാവസ്ഥയിലേക്ക് നമ്മളില്‍ ഒരു വിഭാഗം പോകുന്നുവോ എന്നു പോലും സംശയിക്കുന്നു.

ഏതാനും ദിവസത്തിനുള്ളില്‍ ആരെയും ഭയപ്പെടുത്തുന്ന കൊലപാതക പരമ്പരകള്‍ കേരളത്തില്‍ നടന്നു. കൊന്നവരും മരിച്ചവരും ആസാമികള്‍ ആയതിനാല്‍ മലയാളി അത് ചര്‍ച്ച ചെയ്തില്ല. മാധ്യമങ്ങള്‍ ഇത് ലോക്കല്‍ പേജുകളില്‍ ഒതുക്കി. കൊല്ലം അഞ്ചലില്‍ 2010 ജനുവരി 6നാണ് ആസാം സ്വദേശി മറ്റൊരു ആസാം സ്വദേശിയേ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ആസാമികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവര്‍ നടത്തുന്ന എല്ലാ കൊലപാതകങ്ങളും അതി ഭീകരമായിരിക്കും. പെരുമ്പാവൂരിലെ ജിഷ മുതല്‍ അത് മലയാളികള്‍ കണ്ടതാണ്. കൊല്ലം അഞ്ചലില്‍ രാത്രി ഉറങ്ങാനായി കിടന്ന ബന്ധു കൂടിയായ ജലാലുദ്ദീന്‍ എന്ന 20കാരനെ കൊലപ്പെടുത്തിയത് ആസാം കാരന്‍ തന്നെയായ അബ്ദുല്‍ അലി എന്ന 25 കാരനാണ്. 5 പേര്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു. മറ്റ് 3 പേര്‍ അരും കൊല അതേ മുറിയില്‍ നോക്കി നിന്നു. മാത്രമല്ല ബന്ധുവിന്റെ തല അറുത്ത് മാറ്റി പ്രതി അബ്ദുല്‍ അലി ആ ദൃശ്യങ്ങള്‍ സിനിമാ പാട്ടിനൊപ്പം ചേര്‍ത്ത് സമൂഹ മാധ്യമത്തിലും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പ്രതിയും കഴുത്ത് അറുത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ അതി ക്രൂരമായ കൊല ഇവിടെ ഒതുങ്ങുന്നില്ല . കുമളി സര്‍ക്കാര്‍ സ്‌ക്കൂളില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെട്ടതും സമീപ ദിവസമാണ്. അതും അസാം സ്വദ്വേശി തന്നെ. അസം സ്വദേശിയായ കമല്‍ ദാസാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍ ആയിരുന്നു. സ്‌കൂളിനോട് ചേര്‍ന്ന് താമസിക്കുന്നവരാണ് മൃതദേഹം കണ്ടു പോലീസില്‍ വിവരമറിയിച്ചത്. ഇതിനിടെ മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കടന്നു കളഞ്ഞു.അതിനാല്‍ ആ സംഭവത്തിന്റെ തെളിവുകളും ഇല്ലാതായി.

കേരളം ഏറെ കണ്ണീരു പൊഴിച്ച പെരുമ്പാവൂരിലെ ജിഷയെ അന്യ സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ അതേ മണ്ണില്‍ വീണ്ടും പല കൊലകള്‍ ഇവര്‍ തന്നെ നടത്തി. ഒടുവില്‍ കുറുപ്പം പടി സ്വദേശി ദീപ എന്ന യുവതിയെയാണ് കഴിഞ്ഞ നവമ്പറില്‍ ആസാം സ്വദേശി ഉമ്മറലി എന്നയാള്‍ തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. അന്യരാജ്യക്കാരെ നാട്ടില്‍ കയറ്റാന്‍ വെമ്പുന്നവര്‍ ആദ്യം അന്വേഷിക്കേണ്ടത് ഇവയാണ്. കര്‍മ്മ ന്യൂസ് തയ്യാറാക്കിയ ഈ റിപോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ കൂടി തരാം. കേരളത്തില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികളുണ്ട് ? അവര്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് ഉണ്ടോ ? ആരാണ് അവരെ സപ്ലൈ ചെയ്യുന്നത് ?എത്ര പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്കി? എത്ര പേര്‍ക്ക് വോട്ട് നല്കി?

ആസാമികള്‍ കേരളത്തില്‍ വന്ന് കൊലകള്‍ നടത്തി പ്രതികള്‍ കടന്നു കളയുന്നു. പല അന്വേഷണവും വഴി മുട്ടുന്നു. കഞ്ചാവ് കടത്തിന്റെയും വില്പനയുടേയും പ്രധാന ആളുകള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ തന്നെ. ഇതൊക്കെ പറയുമ്പോള്‍ മലയാളികള്‍ കൊല്ലാറില്ലേ എന്നൊക്കെ ചോദിക്കാം. എന്നാല്‍ മലയാളികള്‍ കൊന്നാലും കട്ടാലും പ്രതിയേ പിടിച്ച് അകത്തിടാന്‍ പറ്റും. ആസാമികള്‍ കൊന്നാലും മോഷ്ടിച്ചാലും, മയക്ക് മരുന്നു വിറ്റാലും ഒക്കെ പ്രതികള്‍ കടന്നു കളയുന്നു. ആസാമിലേക്കല്ല, ചിലപ്പോള്‍ ആസാമിലെത്തി അവര്‍ രാജ്യം തന്നെ വിട്ടു കളയുന്നു. ഈ അപകടകാരികളേ നിലക്ക് നിര്‍ത്താന്‍ ആയില്ലേല്‍ ഇവര്‍ ഈ നാട്ടില്‍ വേണോ. ജീവന്‍ വേണൊ? സുരക്ഷ വേണോ.. ആസാമികള്‍ വന്നില്ലെങ്കില്‍ ചിലപ്പോള്‍ പണിക്കാളേ കിട്ടില്ല. എന്നാലും മലയാളി സ്ത്രീകളുടെയും മറ്റും തല കഴുത്തില്‍ കാണും.

ഇപ്പോള്‍ പുറത്ത് വന്ന ഏറ്റവും പുതിയ ഒരു വാര്‍ത്തയുണ്ട്.യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തിന്റെ പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നു. ഇതും ആസാം സ്വദേശിയാണ്. എന്നാല്‍ കൊലപ്പെട്ട ഈ ആസാം സ്വദേശിയായ യുവതിയുടെ പേര്‍ പോലും ഇനിയും കേരളാ പോലീസിനു കണ്ടെത്താന്‍ ആയില്ല. 20 അംഗ ടീം അറ്റങ്ങിയ ലോക്കല്‍ പോലീസ് ഒരു കൊല്ലം അന്വേഷിച്ചിട്ടും മരിച്ചതാരാ കൊന്നതാരാ എന്നറിയത്തില്ല.യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ യുവതിയുടെ 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതു 2019 ഫെബ്രുവരി 11നാണ്. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് മൃതദേഹത്തില്‍ കെട്ടിത്തൂക്കിയിരുന്നത്. ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോയില്ല. വെള്ളത്തില്‍ പൊങ്ങിക്കിടന്നു. അതുകൊണ്ടു മാത്രമാണ് അരുംകൊല പുറംലോകം അറിഞ്ഞത്. വൈകിട്ടു പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് ആദ്യം കണ്ടത്. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. ഇളംപച്ച ത്രീഫോര്‍ത്ത് ലോവറും കരിനീല ടോപ്പുമായിരുന്നു വേഷം. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു. ഈ സംഭവം ഇപ്പോള്‍ ക്രൈംബ്രാച് അന്വേഷിക്കാന്‍ ഏറ്റെടുത്തു.

ഇങ്ങിനെ എത്ര എത്ര കൊലകളാണ് ഒരു വര്‍ഷം ആസാമികള്‍ കേരളത്തില്‍ നടത്തുന്നത്. എല്ലാം ശ്രദ്ധിച്ചാല്‍ അരും കൊലയാണിവര്‍ നടത്തുക. മൃതദേഹം പോലും വികൃതമാക്കുന്നു. എല്ലാ കൊലപാതങ്ങളും പെരുമ്പാവൂര്‍ ജിഷ മോഡല്‍ തന്നെ എന്നു പറയാം. അത്രമാത്രം ക്രൂരന്മാരാണ് ആസാമില്‍ നിന്നും വരുന്ന ക്രിമിനലുകള്‍. ഇവര്‍ക്ക് ദൈവത്തിന്റെ നാട് തുറന്ന് കൊടുത്ത് സര്‍ക്കാര്‍ വീടും, വെള്ളവും റേഷനും, വോട്ടും ഒക്കെ നല്‍കി പരിപാലിക്കുന്നത് എന്താണ്. ഇവര്‍ കേരളത്തില്‍ എന്തിനാണ് ഇനി നിലനിര്‍ത്തുന്നത് എന്നു പോലും ആലോചിക്കണം. ഇവര്‍ ചെയ്യുന്ന ക്രൈമുകള്‍ അന്വേഷിക്കാന്‍ പോലീസിനു കോടികള്‍ ചിലവാകുന്നു. മോഷണം, കൊല, ബലാല്‍സംഗം എന്നിങ്ങനെ നാട് കുട്ടിച്ചോറാക്കുന്നു.

ഏതാനും നാള്‍ മുമ്പാണ് പ്രണയം നടിച്ച് ഇടുക്കി രാക്കാട് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്. ഇതുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് മണ്ഡല്‍ സ്വദേശിയുമായ പ്യാരിലാലാണ് (26) രാജാക്കാട് പോലീസിന്റെ പിടിയിലായത്. ആഴ്ച്ചകള്‍ക്ക് മുമ്പാണ് തിരുവന്തപുരത്ത് പട്ടാപകല്‍ താജ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന നേഴ്‌സായ യുവതിയെ അന്യ സംസ്ഥാന തൊഴിലാളി ലൈംഗീകമായി ആക്രമിച്ചത്. ഇതേ ഹോട്ടലിലെ ശുചീകരണ തൊഴിലാളിയായ ആസാം കാരം രാം ചന്തൂര്‍ ആണ് പിടിയിലായത്. എടവണ്ണപ്പാറയില്‍ സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍ ആയിരുന്നു. ഏതാനും ദിവസം മുമ്പാണ് പെരുമ്പാവൂരില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശി തുഭാജല്‍ മണ്ഡലിന്റെ മകന്‍ നവസാദ് മണ്ഡല്‍ അറസ്റ്റിലായത്. കൊലകളും ആക്രമങ്ങളും മോഷണവും പെരുകുന്നു. പ്രതികളേ പോലും കിട്ടാന്‍ പ്രയാസം. എന്തായാലും ആസാം എന്ന ദേശം അത്ര നിസാരമല്ല. 13 ലക്ഷത്തിലധികം പേരാണ് ഇന്ത്യക്കാരല്ലാത്തവര്‍ അവിടെ നുഴഞ്ഞു കയറി താമസിക്കുന്നത്. ഇവര്‍ എന്തും ചെയ്യും. ഇവര്‍ക്ക് കാരമയാ പ്രവര്‍ത്തികള്‍ ചെയ്ത് ഇന്ത്യന്‍ ജയിലുകളില്‍ പോകാന്‍ പോലും ആഗ്രഹിക്കുന്നവര്‍ എന്നറിഞ്ഞാല്‍ ഏതൊരു മലയാളിയും ഞെട്ടും.ഇന്ത്യ ജയിലില്‍ സുരക്ഷിത ജീവിതവും, ഭക്ഷണവും അവരുടെ സ്വന്തം രാജ്യത്തേക്കാള്‍ നല്ലത് എന്നു കരുതുന്നവരും ഉണ്ട്. ഏതായാലും പോലീസിനു പരിധിയുണ്ട്. ഓരോ മലയാളിയും സുരക്ഷ ഉറപ്പാക്കുക. നിങ്ങളുടെ രക്ഷക്ക് നിങ്ങള്‍ മാത്രം എന്നും അറിയുക. സ്വയം രക്ഷ ഉറപ്പാക്കി മലയാളികള്‍ വീട്ടിലും പുറത്തും ജീവിക്കുക. ആ കാലമാണിപ്പോള്‍.