മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ വിവാദത്തിൽ

മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ വിവാദത്തിൽ. മന്ത്രി ഭാര്യ ഷൂസ് തുടയ്ക്കാന്‍ ആവശ്യപ്പെട്ടു. ആരോപണവുമായി മുന്‍ ജീവനക്കാരി.

മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ ഷൂസ് തുടയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന ആരോപണവുമായി മുന്‍ ജീവനക്കാരി. ജലവിഭവ വകുപ്പ് മന്ത്രിയുടെ അമ്മയെ പരിചരിക്കാനാണ് നൂറനാട് സ്വദേശിയായ ഉഷ എത്തുന്നത്. ഇതിനിടെ ആണ് മരുമകന്റെ ഷൂ തുടച്ച് നല്‍കാന്‍ മന്ത്രിയുടെ ഭാര്യ ആവശ്യപ്പെട്ടത്. ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മന്ത്രിമന്ദിരത്തിലെ മറ്റൊരു ജീവനക്കാരിയെ കൊണ്ട് തനിക്കെതിരെ മോഷണക്കുറ്റം നല്‍കിച്ചെന്നും, തന്നെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടതായും ഉഷ പറയുന്നു.

മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തെ ഉപദ്രവിക്കുമെന്നും മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയതായും ഉഷ പറഞ്ഞു. പരാതി ബോധിപ്പിക്കാനായി പലതവണ മന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും, മന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്നും തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതായും ഉഷ വ്യക്തമാക്കി.

https://youtu.be/cTNoGWhdobU