വ്യവസായം തുടങ്ങുമ്പോൾ വാർത്തയാകാത്തതും അടച്ചു പൂട്ടുമ്പോൾ വാർത്തയാകുന്നതും കേരളത്തിന്റെ പ്രത്യേകത മന്ത്രി പി രാജീവ്

കൊച്ചി. കേരളത്തില്‍ മാത്രമാണ് വ്യവസായം തുടങ്ങുമ്പോള്‍ ഒന്നും വാര്‍ത്തയാകാതെ അടച്ചുപൂട്ടുമ്പോള്‍ വാര്‍ത്തയാകുന്നതെന്ന് മന്ത്രി പി രാജീവ്. കേരളത്തില്‍ മാത്രമുള്ള പ്രത്യേകതയാണിത്. വ്യവസായം തുടങ്ങുമ്പോള്‍ ഒന്നും വാര്‍ത്തയാകില്ല. അടച്ചുപൂട്ടുന്നത് എല്ലാം വാര്‍ത്തയായിരിക്കും. വ്യവസായ മേഖലയിലെ വലിയ മുന്നേറ്റങ്ങള്‍ കൊടുക്കുന്നു എന്ന മട്ടില്‍ വാണിജ്യ വാര്‍ത്ത മാത്രമായിരിക്കും.

എന്നാല്‍ വ്യവസായശാലകളില്‍ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് ജനറല്‍ വാര്‍ത്തയാകുമെന്നും. കേരളത്തിലെ വ്യവസായ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഭാഷയിലെ മാധ്യമങ്ങള്‍ പോസിറ്റീവായ വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.