വിവിദപ്രസംഗം; വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുന്നു. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഗൗരവത്തോടെയാണ് കാണുന്നതെന്ന് രാജ്ഭവന്‍ അറിയിച്ചു. മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ നല്‍കുവാന്‍ ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.മന്ത്രിയുടെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഇന്ന് തന്നെ പ്രതികരിക്കുമെന്നാണ് രാജ്ഭവന്‍ അറിയിക്കുന്നത്.

മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം പിരിശോധിക്കുകയാണെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം നിലപാട് വ്യക്തമാക്കമെന്ന് സിപിഐഎം അറിയിച്ചു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.