മന്ത്രി ശിവൻ കുട്ടിയുടെ വാക്കുകൾക്ക് പുല്ല് വില, യൂണിയൻ തരികിട തുടരുന്നു, നെസ്റ്റോ അടച്ചു പൂട്ടുമെന്ന് മാനേജ്‌മന്റ്.

 

സംസ്ഥാന തൊഴിൽ മന്ത്രി വി.ശിവൻ കുട്ടിയുടെ വാക്കുകൾക്ക് സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകൾക്ക് പുല്ലു വില. തൊഴിൽ സ്ഥാപനങ്ങളിലേ ജോലിക്കാരുടെ നിയമനത്തിൽ ട്രേഡ് യൂണ്യനുകൾ ഇടപെടരുത് എന്ന തൊഴിൽ മന്ത്രിയുടെ മുന്നറിയിപ്പ് വകവെക്കാതെ തൊഴിലാളികൾ കേരളത്തിലെ ഒരു ആഗോള സംരംഭം പൂട്ടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

കേരളത്തിലെ വിരളിൽ എണ്ണാവുന്ന ആഗോള കമ്പിനികളിൽ ഒന്നായ വയനാട് ജില്ലയിലെ കല്പറ്റയിൽ പ്രവർത്തിക്കുന്ന നെസ്‌റ്റോ അടച്ച് പൂട്ടുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. തൊഴിലാളി സർക്കാർ എന്ന പേരിൽ വലിയ കോടീശ്വരന്മാർ ഭരണം നടത്തുന്ന കേരളത്തിൽ വീണ്ടും മറ്റൊരു ആഗോള സ്ഥാപനം കൂടി ഷട്ടർ താഴ്ത്തുകയാണെന്നു ചുരുക്കം.

നെസ്‌റ്റോ എന്ന ആഗോള ഭീമന്റെ ഹൈപ്പർ മാർ ക്കറ്റിൽ തൊഴിലാളി യൂണിയനുകൾ പറയുന്നവരെ ജോലിക്ക് വയ്ക്കണം എന്ന തർക്കമാണ്‌ അടച്ച് പൂട്ടലിലേക്ക്  എത്തിച്ചിരിക്കുന്നത്. തൊഴിൽ സ്ഥാപനങ്ങളിലേ ജോലിക്കാരുടെ നിയമനത്തിൽ ട്രേഡ് യൂണ്യനുകൾ ഇടപെടരുത് എന്ന തൊഴിൽ മന്ത്രി വി ശിവൻ കുട്ടിയുടെ മുന്നറിയിപ്പ് നൽകിയിട്ട് അതൊന്നും “താൻ പോടോ അതൊന്നും കേൾക്കാനാവി ല്ലെന്ന” മട്ടിലാണ് യൂണിയനുകൾ.

ജോലി നഷ്ട്ടപെട്ടു എന്ന് പറഞ്ഞു സമരം നടത്തുന്ന തൊഴിലാളികളില്‍ മൂന്നോ നാലോ പേര്‍ക്ക് ഹൈപ്പര്‍മാര്‍കെറ്റിന്റെ വിവിധ തസ്തികകളില്‍ സ്ഥിരം തൊഴിലാളിയായി ജോലി നല്‍കാന്‍ നെസ്‌റ്റോ ഇപ്പോഴും തയ്യാറാണ്. എന്നാല്‍, ഇതൊന്നും അംഗീകരിക്കാൻ തയ്യാറാകാതെ ട്രേഡ് യൂണിയനുകൾ തങ്ങളുടെ പതിവ് സ്റ്റൈൽ പിടിവാശിയിൽ തന്നെയാണ്.

സത്യത്തിൽ സ്വന്തം പാർട്ടിക്കാരൻ കൂടിയായ തൊഴിൽ മന്ത്രിയോടുള്ള ഒരു വെല്ലുവിളി കൂടെയാണ് തൊഴിലാളികൾ നടത്തുന്നത്. സ്വന്തം പാർട്ടിയിലെ യൂണിയൻ കാരെ പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യൂണിയനുകളെ കൊണ്ട് പൊറുതിമുട്ടി വ്യവസായ രഹിതമെന്ന് തന്നെ പറയാവുന്ന സംസ്ഥാനത്തെ തൊഴിൽ വകുപ്പിന്റെ മന്ത്രിക്കസേരയിൽ ഇരുന്നു മന്ത്രി വി ശിവൻ കുട്ടി ഭരണം നടത്തുന്നത്.