മന്ത്രിയായാല്‍ മഹാവിഷ്ണുവിനെയും ചീത്ത വിളിക്കാം, തോമസ് ഐസക് മാപ്പ് പറയണമെന്ന് ആവശ്യം

ധന മന്ത്രി ഡോ തോമസ് ഐസക് ഹിന്ദു മത നിന്ദ നടത്തിയതായി ആരോപണം.ഓണവുമായി ബന്ധപ്പെട്ട് തോമസ് ഐസക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്ഥാവനയാണ് വിവാദമായത്.വാമനനെ ചതിയന്‍ എന്നു വിളിച്ചതിനെതിരെ മത നിന്ദയും ഹിന്ദു മത വികാരത്തെ വൃണപ്പെടുത്തിയതും ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രംഗത്ത് വന്നത്.ഡോ തോമസ് ഐസക് തന്റെ ട്വീറ്റില്‍ പറയുന്നത് ഇങ്ങിനെയാണ്..ജാതിയിലോ മതത്തിലോ വിവേചനം കാണിക്കാത്ത മഹാബലിയെ ഞങ്ങള്‍ ആഘോഷിക്കുന്നു,അവനെ വഞ്ചിച്ച വാമനനല്ല…ട്വീറ്റില്‍ വാമനനേ ചതിയന്‍ എന്ന് വിളിച്ചതിനെതിര കെ.സുരേന്ദ്രന്റെ പ്രതികരണം ഇങ്ങിനെ…

ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്?മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍.കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം.ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ?തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്.തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്.വാമനന്‍ മഹാവിഷ്ണു തന്നെയാണ്.മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം.അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം.ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്.മഹാബലിയെ പാതാളത്തിലെ സുതലത്തിലേക്ക് അയക്കാന്‍ അവതരിച്ച’അവതാരം’ആയിരുന്നു വാമനന്‍.മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളില്‍ മദ്ധ്യത്തിലെ എന്നനിലയില്‍ ആണ് വാമനാവതാരം ശ്രദ്ധേയമാണ്.സ്വര്‍ഗം കീഴടക്കാന്‍ മഹായാഗം നടത്തിയ നീതിമാനും ധാര്‍മ്മിഷ്ഠനുമായ മഹാബലി ചക്രവര്‍ത്തിയുടെ അഹംബോധം നശിപ്പിക്കാനും,ദേവമാതാവായ അദിതി,ഇന്ദ്രന്‍ എന്നിവരുടെ ആവശ്യപ്രകാരവും മഹാവിഷ്ണു വാമനാവതാരമെടുത്തു എന്നാണ് ഹൈന്ദവ വിശ്വാസം.മഹാബലി സ്വര്‍ഗം കീഴടക്കി അവിടെയും ഭരണം സ്ഥാപിക്കാനായി നടത്തിയ മഹാ യാഗമാണ് വിഷ്ണു ഭഗവാനെ പ്രകോപിപ്പിച്ചത് അത്രേ.ഇതിനായി മഹാബലിയേ പാതാളത്തിലേക്ക് അയക്കാനായിരുന്നു തീരുമനം.സ്വര്‍ഗം കീഴടക്കാന്‍ അതി മോഹം കാണിച്ച മഹാബലിക്ക് പാതാളം ഇരിക്കട്ടേ എന്ന് വിഷ്ണു ഭഗവാന്‍ തീരുമാനിച്ചുവത്രേ.മഹാവിഷ്ണു വാമനാവതാരമെടുക്കുകയും മഹാബലിയോട് മൂന്നടി ഭിക്ഷയാചിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍,അദ്ദേഹം ഭക്തിയോടെ സര്‍വ്വതും സമര്‍പ്പിച്ചതില്‍ പ്രസാദിച്ചു.മഹാബലിയെ പാതാളത്തിലെ സ്വര്‍ഗവാസികള്‍ പോലും കൊതിക്കുന്ന സുതലം എന്ന സുന്ദരലോകത്തിന്റെ ചക്രവര്‍ത്തി ആക്കുകയും,അവിടെ മഹാബലിയുടെ കാവല്‍ക്കാരനായി വാമനന്‍ നിലയുറപ്പിക്കുകയും ചെയ്യുന്നു എന്നും ഹൈന്ദവ പുരാണങ്ങള്‍ പറയുന്നു.അതായത് മഹാബലി പോയത് പാതാളം എന്ന നരകത്തിലേക്കല്ല..പാതാളത്തിലെ സുതലം എന്ന സുന്ദരമായ ലോകത്തിലേക്ക് എന്നും ഐതീഹ്യം.മഹാബലിയെ ആണ് പിന്നീട് മന്വന്തരത്തിലെ ഇന്ദ്രനായി സ്വര്‍ഗത്തില്‍ വാഴിച്ചത് എന്നും ഭാഗവതത്തില്‍ കഥയുണ്ട്.തിരുവോണനാളില്‍ മഹാബലി ചക്രവര്‍ത്തി വാമനസമേതനായി തന്റെ പ്രജകളെ കാണാന്‍ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് ഐതിഹ്യം.ഇത്തരത്തില്‍ വിഷ്ണു അവതാരമായ വാമനനെ ചതിയന്‍ എന്ന് വിളിച്ചത് ഹിന്ദു പുരാണവും വിശ്വാസവും അറിയതെ ആണോ അതോ തോമസ് ഐസക് മനപൂര്‍വ്വം ചെയ്തതാണോ എന്നും വ്യക്തമല്ല.മന്ത്രി ഇപ്പോഴും തന്റെ ട്വീറ്റ് തിരുത്താതെയും പിന്‍ വലിക്കാതെയും നിലനിര്‍ത്തുകയും ചെയ്യുകയാണ്.മനപൂര്‍വ്വമാണ് മന്ത്രി തോമസ് ഐസക് മഹാ വിഷ്ണു നിന്ദ നടത്തിയത് എങ്കില്‍ അത് ശബരിമലയില്‍ തുടങ്ങിയ നയങ്ങളുടെ പിന്‍ തുടര്‍ച്ചയായി കാണേണ്ടിവരും.