രണ്ടുവർഷം മുമ്പ് കാണാതായ യുവതിയെ കടലിൽ ജീവനോടെ കണ്ടെത്തി

വർഷങ്ങൾക്കു മുൻപേ കാണാതാവുക പിന്നീട് കണ്ടെത്തുക. ജീവിതത്തിൽ സന്തോഷം തരുന്ന ചില സന്ദർഭങ്ങളാണ്. രണ്ട് വർഷം മുൻപേ കാണാതായ യുവതിയെ ആണ് കണ്ടെത്തിയത്. അതും കടലിൽ നിന്ന് ജീവനോടെ. കൊളംബിയയിലാണ് സംഭവം. കൊളംബിയ തീരത്ത് ഒഴുകിനടന്ന ആഞ്ജലിക ഗെയ്തൻ എന്ന 46കാരിയെ മത്സ്യത്തൊഴിലാളികൾ കണ്ടു രക്ഷപ്പെടുത്തിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ രക്ഷാപ്രവർത്തന ദൃശ്യങ്ങൾ വൈറലായി.‌‌

ആറോടെ പ്യൂർട്ടോ കൊളംബിയ തീരത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് മത്സ്യത്തൊഴിലാളികളായ റൊളാൻഡോ വിസ്ബലും സുഹൃത്തുക്കളും ആഞ്ജലികയെ കണ്ടത്. ‌കടലിൽ ഒഴുകുകയായിരുന്ന ആഞ്ജലികയുടെ അടുത്തേക്ക് അവർ ബോട്ട് അടുപ്പിക്കുകയായിരുന്നു. ജീവനുണ്ടെന്നു തോന്നിയതോടെ ആഞ്ജലികയെ ബോട്ടിലേക്കു വലിച്ചു കയറ്റുകയായിരുന്നു. രക്ഷാപ്രവർത്തകർ സമൂഹമാധ്യമത്തിൽ പങ്കിട്ട വിഡിയോകളിലൂടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഇവർക്കു മത്സ്യത്തൊഴിലാളികൾ വെള്ളം നൽകുന്നതും നടക്കാൻ സഹായിക്കുന്നതും വിഡിയോയിൽ കാണാം.‌

‘ഞാൻ വീണ്ടും ജനിച്ചു, മരിക്കാൻ ദൈവം ആഗ്രഹിച്ചില്ല’ എന്നായിരുന്നു ബോധം വീണ്ടെടുത്തപ്പോൾ ആഞ്ജലിക ആദ്യം പറഞ്ഞത്. തുടർന്ന്
ആഞ്ജലികയെ തിരിച്ചറിഞ്ഞ നാട്ടുകാർ തിരിച്ചറിയുകയായിരുന്നു. മുൻ ഭർത്താവിൽനിന്നു കടുത്ത ഗാർഹിക പീഡനം നേരിട്ട് 2018ൽ ഓടി രക്ഷപ്പെട്ട സ്ത്രീയാണിവർ. ‘ 2018 സെപ്റ്റംബറിൽ ഭർത്താവ് കൊല്ലാൻ ശ്രമിച്ചിരുന്നു. സഹിക്കാൻ കഴിയാതെ വീടുവിട്ട് പോകുകയായിരുന്നു. കാമിനോ ഡി ഫെ റെസ്ക്യൂ സെന്ററിൽ താമസിക്കാൻ ഇടം കണ്ടെത്തുന്നതു വരെ ആറു മാസത്തോളം തെരുവുകളിൽ അലഞ്ഞുവെന്നും എല്ലാം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർപറഞ്ഞു. കുടുംബത്തിൽ നിന്നടക്കം ആരുടെയും സഹായം കിട്ടിയില്ല. അങ്ങനെയാണു കടലിൽ ചാടാൻ തീരുമാനിച്ചതെന്ന് അവർ പീന്നീട് പറഞ്ഞു.

 

Amigos les comparto todos los vídeos que logré al momento del rescate en Altamar de Angélica Gaitan frente a las costas del municipio de Puerto Colombia el día sábado 26 de Septiembre de 2020 !

Opublikowany przez Rolandona Visbal Lux Wtorek, 29 września 2020