ഹാപ്പി ബർത്ത്ഡേ.. പൊന്നളിയാ..നീ തങ്കമാണ്, മിഥുന് ആശംസയുമായി സുഹൃത്തുക്കൾ

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്.ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട് . രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.

മിഥുൻ രമേശിന് ഇന്ന് 41-ാം പിറന്നാൾ. ഇപ്പോഴിതാ അദ്ദേഹത്തിൻറെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. ‘ഏത് അലമ്പിനും കൂടെ നിൽക്കുമെന്ന് ഉറപ്പുള്ള ഒരുത്തൻ. ഹാപ്പി ബർത്ത്ഡേ.. പൊന്നളിയാ..നീ തങ്കമാണ്! കുറച്ചൊന്നുമല്ല.. ഒരു ചരിവം നിറയെ തങ്കം’, എന്നാണ് ഗായകൻ വിധു പ്രതാപ് മിഥിനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

‘സ്നേഹവും ചിരിയും പ്രകാശവും പരിധിയില്ലാതെ പക‍ർന്ന് ഒരു മുറിയിലേക്ക് വരുന്നയാൾക്ക് ജന്മദിനാശംസകൾ! നീ സംസാരിക്കുന്നത് ഞാൻ അവസാനമായി കേട്ടത് ഇപ്പോഴും എൻറെ കാതുകളിൽ മുഴങ്ങുന്നു. നിങ്ങളെപോലെ നിങ്ങൾ മാത്രമുള്ളതിനാൽ എല്ലാം ക്ഷമിച്ചിരിക്കുന്നു! ഹാപ്പി ബഡ്ഡി! നീ നീ ആയിരിക്കുന്നതിൽ നന്ദി’ എന്നാണ് ഗായിക ജ്യോത്സന ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഭാര്യയും വ്ളോഗറുമായ ലക്ഷ്മി മേനോനും മിഥുൻറെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

നിലവിൽ ദുബായിൽ സ്വകാര്യ എഫ്‌എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് താരം.ഇടയ്ക്കിടെ സിനിമകളിൽ അഭിനയിച്ചും താരം എത്താറുണ്ട്.ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചിത്രത്തിലൂടെയാണ് മിഥുൻ രമേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.മോഹൻലാലും,സംയുക്താ വർമ്മയുമായിരുന്നു ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചത്.തുടർന്ന് നിരവധി സിനിമകളിലൂടെ നടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു