മകളുടെ ആദ്യ ആർത്തവം, ആഘോഷമാക്കി മിഥുനും കുടുംബവും

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.

മിഥുന്റെ മകൾ തൻവി മിഥുൻ പ്രായപൂർത്തിയായി. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മിഥുനും ഭാര്യയും. ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മിഥുൻ തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. ലക്ഷ്മിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കൽ ചടങ്ങ് കല്യാണം പോലെ തന്നെ മിഥുനും കുടുംബവും ആഘോഷമാക്കി. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി തൻവി അണിഞ്ഞരുങ്ങി. ഇൻസ്റ്റഗ്രാമിൽ മിഥുനും ലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ച് ജോത്സ്‌ന, നൈല ഉഷ തുടങ്ങിയ സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.

നിലവിൽ ദുബായിൽ സ്വകാര്യ എഫ്‌എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് താരം.ഇടയ്ക്കിടെ സിനിമകളിൽ അഭിനയിച്ചും താരം എത്താറുണ്ട്.ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചിത്രത്തിലൂടെയാണ് മിഥുൻ രമേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.മോഹൻലാലും,സംയുക്താ വർമ്മയുമായിരുന്നു ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചത്.തുടർന്ന് നിരവധി സിനിമകളിലൂടെ നടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു