സങ്കടകടലായി മിയയുടെ വീട്, നടിയുടെ പിതാവ് അന്തരിച്ചു

നടി മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. ഒരാഴ്ചയില്‍ അധികമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. സംസ്‌കാരം 22-ാം തീയതി ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ വെച്ചു നടക്കും. ഭാര്യ: മിനി. മക്കള്‍: ജിനി, ജിമി (മിയ ജോര്‍ജ്). അടുത്തിടെയാണ് മിയ അമ്മയായത്. കുടുംബത്തിന്റെ വിശേഷങ്ങള്‍ക്ക് ഒപ്പം മിയയുടെ സഹോദരി പങ്കിടുന്ന വീഡിയോയില്‍ മിക്കതിലും മിയയുടെ പപ്പയും ഭാഗമായിരുന്നു.

കഴിഞ്ഞ ദിവസമാണ് മിയയും ഭര്‍ത്താവ് അശ്വിനും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് മിയ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയായ സന്തോഷം മിയ സോഷ്യല്‍ മീഡിയകളിലൂടെയാണ് അരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് മിയയുടെ ഭര്‍ത്താവും നല്‍കിയ പേര്.

മിയയുടെ വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. മകന്‍ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാര്‍ഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.