എല്ലാവരും പ്രസവ സമയത്ത് ലീവ് എടുക്കാറുണ്ട്, താനും അതുപോലെ, ഇടവേളയെ കുറിച്ച് മിയ ജോര്‍ജ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. പ്രസവവുമായി ബന്ധപ്പെട്ട് കുറച്ച് കാലം മിയ സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. പോയ വര്‍ഷമാണ് നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുറച്ച് നാളത്തേക്ക് താരം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തു. ഇപ്പോള്‍ ഓരോ അഭിമുഖത്തില്‍ മിയ കേള്‍ക്കേണ്ടി വരുന്ന ചോദ്യം മടങ്ങി വരവ് എന്നാണെന്നാണ്. ഇപ്പോള്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് നടി.

എപ്പോള്‍ താന്‍ സിനിമയിലേക്ക് തിരിച്ച് വരും എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല, താന്‍ എവിടെയും പോയിട്ടില്ല. എല്ലാ ജോലിയും പോലെ തന്നെയാണ് അഭിനയരംഗവും, ഒരു ബാങ്കില്‍ ജോലി ചെയ്യുന്നവരോ ഒരു ടീച്ചര്‍ ആകുന്നവരോ അവരുടെ പ്രസവസമയത്ത് ഒരു ലീവ് എടുക്കാറുണ്ട്. താനും അതുപോലെ ഒരു ഇടവേള മാത്രം എടുക്കുകയായിരുന്നു. മകനുവേണ്ട ആവശ്യങ്ങള്‍ ഇപ്പോള്‍ സാധിച്ചു കൊടുത്തിട്ടുണ്ട്, ഇനി തനിക്ക് തന്റെ ജോലിയിലേക്ക് തിരികെ വരാം.

ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു, ഗാര്‍ഡിയന്‍ എന്നിവയാണ് മിയ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍. തമിഴില്‍ തൃഷ നായികയായെത്തുന്ന ‘ദ റോഡ്’ എന്ന ചിത്രത്തിലാണ് മിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ഒരു ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞു, മലയാള സിനിമയില്‍ ഇനി സജീവമാകും എന്നും ചെറിയൊരു ഇടവേള മാത്രമായിരുന്നു ഇതെന്നും, നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് സിനിമയില്‍ സജീവമായി ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.

എറണാകുളത്തുള്ള ബിസിനസ്സുകാരനായ അശ്വിനാണ് താരത്തിന്റെ ഭര്‍ത്താവ്. മകന്റെ പേര് ലൂക്ക എന്നാണ്, ഈ അടുത്തായിരുന്നു മകന് ഒരു വയസ്സ് ആയത്. അതിന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.