രക്ഷാപ്രവര്‍ത്തനത്തിനിടെ എംഎല്‍എ യുടെ കാര്‍ ഒലിച്ചുപോയി

മാന്നാര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ സജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ഒലിച്ചുപോയി. ഒലിച്ചു പോയ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ടു ബോട്ടുകളും തകരാറിലായി.

പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം ഇരച്ചു കയറുന്ന സാഹചര്യമാണ് പലയിടങ്ങളിലും. പണ്ടനാട്, മുളക്കുഴ പഞ്ചായത്തുകളില്‍ വെള്ളത്തിന്റെ തീവ്രത കൂടുതലാണ്. പുത്തന്‍കാവില്‍ നിന്നും ആറന്മുളയ്ക്കുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.

വീടുകളുടെ ഒന്നാം നിലയിലും മറ്റും വെള്ളം കയറിയതോടെ ചിലര്‍ ടെറസുകളിലും രണ്ടാം നിലയിലുമായി കുടുങ്ങി കിടക്കുകയാണ്. ബോട്ടുകളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്. ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ബോട്ടുകള്‍ക്കു കടന്നു ചെല്ലാന്‍ പറ്റാത്ത അവസ്ഥയിലാണ്.