കരുവന്നൂർ കള്ളപ്പണക്കേസ്, 26 വരെ ഇഡിക്ക് മുന്നിൽ ഹാജരാകാനാകില്ലെന്ന് എം.എം വർഗീസ്

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ിഡിയുടെ ചോദ്യം ചെയ്യലിന് ഈ മാസം 26 വരെ ഹാജരാകാൻ സാധിക്കില്ലെന്ന്അറിയിച്ച് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്.‌‌ തൃശൂർ ജില്ലാ സെക്രട്ടറിയായതിനാൽ ആലത്തൂർ, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രിക സമർപ്പണ തിരക്കുകളുണ്ടെന്ന് മറുപടി.

കള്ളപ്പണക്കേസിൽ ശക്തമായ അന്വേഷണം തുടരുമെന്ന് പ്രധാനമന്ത്രി ആലത്തൂർ സ്ഥാനാർത്ഥി പ്രൊഫ.ടി.എൻ സരസുവിന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡ‍ി നടപടികൾ കടുപ്പിച്ചത്. കരുവന്നൂർ കള്ളപ്പണക്കേസിൽ എംഎം വർഗീസിനോട് ഇന്ന് ഹാജരാകണമെന്നാണ് ഇഡി നിർദ്ദേശിച്ചിരുന്നത്.

കരുവന്നൂരിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. അക്കൗണ്ടുകൾ തുറക്കണമെങ്കിൽ അം​ഗത്വമെടുക്കണമെന്ന സഹകരണ നിയമം മറികടന്നാണ് അക്കൗണ്ടുകൾ എടുത്തിരിക്കുന്നത്. തൃശൂരിലെ 17 ഏരിയ കമ്മിറ്റികൾക്ക് കീഴിൽ വിവിധ സഹകരണ ബാങ്കുകളിലായി 25 അക്കൗണ്ടുകളുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.