റിയൽമി 6 പ്രോ ചതിച്ചു; ആലപ്പുഴയിൽ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു വിദ്യാർത്ഥിക്ക് പരിക്ക്

ആലപ്പുഴയിൽ സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ യാത്രികനായിരുന്ന വിദ്യാർത്ഥിക്ക് പരിക്ക് പറ്റി. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.

ഫോൺ പാന്റിന്റെ പോക്കറ്റിൽ വെച്ചിരിക്കുകയായിരുന്നു. യാത്രക്കിടെ മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും തുടയിലുമാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.