മോഡി പടമായാൽ പുള്ളിയുടെ പേരിലും വല്ല തെക്കേടത്തമ്മ പുരസ്കാരവും ബിജെപി തുടങ്ങിയേക്കും- രശ്മി ആർ നായർ

മുൻ ആരോ​ഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ മഗ്സസെ പുരസ്കാരം നിരസിച്ചത് വലിയ ചർച്ചയായിരുന്നുു. നിരവധിപ്പേരാണ് വിഷയത്തിൽ പ്രതികരണവുമായെത്തുന്നത്. ഇതിനിടയിൽ ഒരു വ്യത്യസ്തമായ കുറിപ്പുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായി രശ്മി ആർ നായർ. ഒരു പത്തുകൊല്ലം കൂടി ഇന്ത്യയിൽ ബിജെപി അധികാരത്തിൽ ഉണ്ടങ്കിൽ ചിലപ്പോൾ ഗോൾവാകറുടെയും സവർക്കറുടെയും പേരിൽ പാട്രിയോട്ടിസം തുളുമ്പുന്ന പല പുരസ്കാരങ്ങളും നൽകുന്ന പതിവ് ആരംഭിച്ചേക്കാമെന്നാണ് രശ്മി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്

കുറിപ്പിങ്ങനെ, ഒരു പത്തുകൊല്ലം കൂടി ഇന്ത്യയിൽ ബിജെപി അധികാരത്തിൽ ഉണ്ടങ്കിൽ ചിലപ്പോൾ ഗോൾവാകറുടെയും സവർക്കറുടെയും പേരിൽ പാട്രിയോട്ടിസം തുളുമ്പുന്ന പല പുരസ്കാരങ്ങളും നൽകുന്ന പതിവ് ആരംഭിച്ചേക്കാം. ഇതിനിടയിൽ മോഡിയെങ്ങാനും പടമായാൽ പുള്ളിയുടെ പേരിലും വല്ല തെക്കേടത്തമ്മ പുരസ്കാരം തുടങ്ങിയേക്കാം എന്ന് വച്ച് മതേതര ജനാധിപത്യ ബോധമുള്ള മനുഷ്യരാരെങ്കിലും വലിയ സംഭവമായി കണ്ടു അത് വാങ്ങാൻ പോകുമോ .

അതേ സമയം പുരസ്ക്കാരം നിരസിച്ചതിനെക്കുറിച്ച് ഷൈലജ ടീച്ചർ പറഞ്ഞതിങ്ങനെ, കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയിൽ സിപിഎം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. പുരസ്കാരം സ്വീകരിക്കില്ലെന്ന വിവരം സമിതിയെ അറിയിച്ചു. അവാർഡ് കമ്മിറ്റിയെ നന്ദി അറിയിക്കുകയും പുരസ്കാരം സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും അറിയിച്ചതായി ശൈലജ പറഞ്ഞു. പാർട്ടി എന്ന നിലയിൽ ഇക്കാര്യങ്ങളിൽ കൂട്ടായ തീരുമാനമാണ് ഉണ്ടായത്

പുരസ്കാരത്തിന് അർഹമായത് വ്യക്തിപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവൺമെൻ്റ് എന്ന നിലയിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തിൽ കൊവിഡ്, നിപ പ്രതിരോധ പ്രവർത്തനങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചത്