ഭൂ​ട്ടാ​ന്‍ ലോ​ക​ത്തി​ന് സ​ന്തോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ഭൂ​ട്ടാ​നെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ന്തോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ഭൂ​ട്ടാ​ന്‍ ലോ​ക​ത്തി​ന് ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഭൂ​ട്ടാ​ന്‍ റോ​യ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ​യും ഭൂ​ട്ടാ​നി​ലെ​യും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​ക അ​ടു​പ്പ​മു​ണ്ട്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി മാ​ത്ര​മ​ല്ല ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും ഇ​ന്ത്യ ഭൂ​ട്ടാ​നോ​ട് അ​ടു​ത്തു​നി​ല്‍​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ന്ദ്ര​യാ​ന്‍ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചും മോ​ദി വി​ദ്യാ​ര്‍​ഥി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. നേ​ര​ത്തേ, ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​ട്ടാ​നി​ല്‍ ആ​രം​ഭി​ച്ച ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മോ​ദി നി​ര്‍​വ​ഹി​ച്ചി​രു​ന്നു. ജ​ല​വൈ​ദ്യു​ത മേ​ഖ​ല​യി​ല്‍ ഭൂ​ട്ടാ​ന്‍ ന​ല്‍​കു​ന്ന സ​ഹ​ക​ര​ണം ഇ​ന്ത്യ​ക്ക് വ​ലു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 740 മെ​ഗാ​വാ​ട്ടി​ന്‍റെ പ​ദ്ധ​തി​യാ​ണ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

‘എക്‌സാം വാരിയേഴ്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവുംബുദ്ധന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണ്. പ്രത്യേകിച്ച്‌ പോസിറ്റിവിറ്റിയുടെ പ്രധാന്യവുംഭയത്തെ മറികടന്ന് ഒറ്റയ്ക്ക് ജീവിക്കുന്നതും’, അദ്ദേഹം പറഞ്ഞു.

“130 കോടി ഇന്ത്യന്‍ സുഹൃത്തുക്കള്‍ ഭൂട്ടാന്റെ വളര്‍ച്ചയേയും പരിശ്രമത്തേയും നോക്കി കാണുക മാത്രമല്ല സന്തോഷത്തോടെയും അഭിമാനത്തോട് കൂടിയും നിങ്ങള്‍ക്ക് ധൈര്യവും നല്‍കുന്നു. അവര്‍ നിങ്ങളുടെ പങ്കാളികളാകും. നിങ്ങളുമായി പങ്കിടുകയും നിങ്ങളില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നു”.

ദ്വിദിന സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് മോദി ഭൂട്ടാനിലെത്തിയത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ്ങുമായി മോദി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. റൂപേ കാര്‍ഡ് സേവനം ഭൂട്ടാനില്‍ അവതരിപ്പിച്ച മോദി ഒമ്ബതുധാരണാപത്രങ്ങളിലും ഊര്‍ജക്കൈമാറ്റ കരാറിലും ഒപ്പുവെച്ചു.