ലോക്ക് ഡൗണ്‍ നീട്ടില്ല, പക്ഷേ ഏപ്രില്‍ 14 നുശേഷവും സഞ്ചാരത്തിന് നിയന്ത്രണം തുടരും; മോദി

ലോക്‌ഡൗണ്‍ ഏപ്രില്‍14 വരെയെന്നും നീട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സഞ്ചാരത്തിന് നിയന്ത്രണം തുടരും. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു.

ഏ​പ്രി​ല്‍ 14ന് ​ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കും. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണി​നു​ശേ​ഷ​വും കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ള്‍ എ​ല്ലാ​വ​രും തു​ട​ര​ണം. ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ എ​ല്ലാ​വ​രും പെ​രു​മാ​റ​ണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കൊ​റോ​ണ വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന​യാ​യി​രു​ന്നു യോ​ഗം.

ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി ഇന്നലെ ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയായിരുന്നു തീരുമാനം.തൊട്ടുപിന്നാലെയാണ് ലോക്ഡൗണിനെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിമാരോട് പറഞ്ഞത്.എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സാഹചര്യങ്ങളും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ അദ്ദേഹം വിലയിരുത്തി

അതേസമയം രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്​ഥാനങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണത്തില്‍ അയവുവരുത്തില്ല. വന്‍ തോതില്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളില്‍ നിയന്ത്രണം തുടരും. ​വ്യോമ, റെയില്‍ മേഖലകളില്‍ നിയന്ത്രണം തുടരാനാണ്​ സാധ്യത. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയര്‍ന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്​. 68 പേരാണ്​ രാജ്യത്ത്​ ഇതുവരെ മരിച്ചത്​.