ബ്രിട്ടന്‌ മോദിയുടെ കൈത്താങ്ങ്, നശിപ്പിച്ചവരേയും ആപത്തിൽ രക്ഷിക്കുന്നു

ബ്രിട്ടൻ..ആ രാജ്യം ഇന്ത്യയുടെ സകല പ്രതാപത്തേയും തല്ലി കെടുത്തിയ രാജ്യമാണ്‌. 500 കൊല്ലം മുമ്പ് ഇന്ത്യ ആയിരുന്നു ലോകത്തേ ഏറ്റവും വലിയ ധനിക രാജ്യം. അര നൂറ്റാണ്ട് മുമ്പ് ലോകത്തിന്റെ 20% സമ്പത്ത് ഇന്ത്യയുടെ കൈവശം ആയിരുന്നു. പിന്നീട് ഇതെല്ലാം ഫ്രഞ്ച് കാരും, ഡച്ച് കാരും ബ്രിട്ടീഷുകാരും മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. നമ്മുടെ അനേക ദശ ലക്ഷം കോടി മതിക്കുന്ന കോഹിന്നൂർ രത്നം മുതൽ താജ് മഹൽ പൊതിഞ്ഞ സ്വർണ്ണ പാളികൾ വരെ ബ്രിട്ടീഷുകാർ കുത്തി ഇളക്കി കടത്തി

എന്നാൽ ഇന്നിതാ..ബ്രിട്ടനെ ഇന്ത്യ ആശ്വസിപ്പിക്കുന്നു. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണ്‌ കൊറോണ വന്നു . സഹായവുമായി ഇതാ മോദി. ബ്രിട്ടനിൽ ആയിരക്കണക്കിനാളുകൾക്കാണ്‌ കൊറോണ. ബ്രിട്ടൻ വൻ ദുരന്തത്തിലായപ്പോൾ സഹായവുമായി ഇന്ത്യ ചെല്ലുകയാണ്‌. കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് സ്നേഹസന്ദേശവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി വന്നത് ലോക മാധ്യമങ്ങളിൽ വാർത്തയായി.നിങ്ങൾ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും നരേന്ദ്ര മോദി ബോറിസ് ജോൺസനോടു പറഞ്ഞു. പൂർണ ആരോഗ്യവാനായിരിക്കാൻ പ്രാർഥിക്കുന്നു എന്നാണ്‌ മോദി ആശംസിച്ചത്. വേണ്ടി വന്നാൽ ബ്രിട്ടനു ഇന്ത്യ മരുന്നും സഹായവും നല്കാൻ ഒരു ടീമിനേ അയക്കാം എന്നും മോദി പറഞ്ഞിരിക്കുന്നു.

ആരോഗ്യമുള്ള ഒരു യുകെയെ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും മോദി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചുകൊണ്ടു ബോറിസ് ട്വീറ്റ് ചെയ്ത വിഡിയോയ്ക്കു മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. വെള്ളിയാഴ്ചയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ജോറിസ് ജോൺസന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്നു വ്യാഴാഴ്ച മുതൽ ബോറിസ് സ്വയം ക്വാറന്റീനിൽ ആയിരുന്നു.

വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറൻസിലൂടെ ചുമതലകൾ നിറവേറ്റുമെന്നും ബോറിസ് ജോൺസൻ അറിയിച്ചു.