ഷാങ്ഹായ് ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഹസ്തദാനം നൽകാതെ മോദി

ബിഷ്കെക്: ഷാങ്ഹായ് ഉച്ചകോടിയിൽ തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയാകാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിര്‍ദ്ദേശം മോദി തള്ളി. ഇമ്രാൻ ഖാനുമായി ഹസ്തദാനത്തിന് പോലും മോദി തയ്യാറായില്ല. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

ഭീകരവാദത്തെ സഹായിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും അത്തരം രാജ്യങ്ങളെ ഭീകരവാദത്തിന് ഉത്തരവാദികളായി കാണണമെന്നും മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധസമാന സാഹചര്യത്തിന് ശേഷം ആദ്യമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നേരിട്ട് കണ്ട മോദി അദ്ദേഹത്തിന് മുഖം നല്‍കിയതു പോലുമില്ല. കിര്‍ഗിസ്ഥാൻ പ്രസിഡന്‍റ് ഇന്നലെ നല്‍കിയ അത്താഴ വിരുന്നിലും മോദി ഇമ്രാൻ ഖാനെ കാണുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി.