10 രൂപയ്ക്ക് വിശപ്പടക്കാം, മോദി ഇഡലിയും സാമ്പാറും തരും

ലോക്ക്ഡൗൺ മൂലം രാജ്യത്ത് നിരവധി ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്.അന്നന്ന് ജോലി ചെയ്ത് അന്നം കണ്ടെത്തുന്നവർ ദാരിദ്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.സാധനങ്ങളുടെ വില വർദ്ധിച്ചതിനാൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷ്യ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചു.ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങാകാനായി ബിജിപി തമിഴ്നാട്ടിൽ ആരംഭിച്ച പരിപാടി രാജ്യത്താകമാനം ചർച്ചയായിമാറിയിരിക്കുകയാണ്.പത്തു രൂപയ്ക്കു നാലു ഇഡ്ഡലിയും സാമ്പാറും പൊതുജനത്തിന് ലഭ്യമാക്കുന്ന പരിപാടി ഉടൻ പ്രവർത്തനം ആരംഭിക്കും.

തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ പ്രചാരണ വിഭാഗം വൈസ് പ്രസിഡന്റ് മഹേഷാണ് സംരംഭത്തിന് പിന്നിൽ.പ്രധാനമന്ത്രിയുടെ ചിത്രം വച്ചുള്ള പോസ്റ്ററുകളും ബിജെപി ഇറക്കിയിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയിൽ ആണ് ഇഡ്ഡലികൾ ഉണ്ടാക്കുന്നത്.ഇത് രുചികരവും ആരോഗ്യപ്രദവും ആണ്.പൊതു‌ ജനങൾക്ക് ന്യായവിലയിൽ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലകക്ഷം.22 കടകൾ ആദ്യ ഘട്ടത്തിൽ.തുറക്കാനാണ് ഉദ്ദേശം.ദിവസം 40,000 ഇഡ്‌ലി തയ്യാറാക്കാൻ കഴിയുന്ന മെഷിൻ ഉപയോഗിച്ചാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്.

ഇത് വിജയകരമാണെങ്കിൽ ഇന്ത്യ മുഴുവൻ ഇത് നടപ്പിലാക്കിയാൽ ഒരു ഭക്ഷ്യ വിപ്ലവമായിട്ട് ഇത് മാറും.ഹരിത വിപ്ലവം പോലെ സാധാരണക്കാരന്റെ പട്ടിണിയെമാറ്റിയെടുക്കുന്ന ഒരു വിപ്ലവമായി ബിജെപി ഇതിനെ മാറ്റും.ഇത്തരത്തിൽ ജനപ്രീതികരമായ ഒരു നല്ല കാര്യം ചെയ്യുന്നതിലൂടെ രാജ്യത്തെ കോടി കണക്കിന് ജങ്ങളുടെ കയ്യടി വാങ്ങിയെടുക്കാൻ ബിജെപിക്ക് സാധിക്കും.വരുന്ന തിരഞ്ഞെടുപ്പിൽ അത് പാർട്ടിക്ക് ഗുണം ആകും.ബിജെപി നടത്തുന്ന ഈ പരിപാടി വിജയിച്ചാൽ അത് മാറ്റ് രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കും.അത് സാധാരണക്കാരന്റെ വിശക്കുന്ന വയറിന് അൽപ്പം ആശ്വാസമാകും