മോദിയെ സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിച്ചു

മോദിയെ സർക്കാർ രൂപീകരിക്കാൻ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം നല്‍കിയ എന്‍ ഡി എ സംഘം സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  നേരത്തേ മോദിയേ പാർലിമെറ്ററി നേതാവായി തിരജ്ഞെടുത്തിരുന്നു.രാഷ്ട്രപതിയുമായുള്ള കൂടി കാഴ്ച്ചയിൽ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, ജെ ഡി യു നേതാവ് നിതീഷ് കുമാര്‍, എല്‍ ജെ പി നേതാവ് രാം വിലാസ് പാസ്വാന്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, ബി ജെ പി നേതാക്കളായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവരും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറി. കേന്ദ്രമന്ത്രിസഭയിലേക്കുള്ള അംഗങ്ങളുടെ പേരു നിര്‍ദേശിക്കാനും സത്യപ്രതിജ്ഞയ്ക്കുള്ള സമയവും തിയതിയും അറിയിക്കാനും മോദിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടു

പുതിയ ഇന്ത്യയുടെ പുതിയ നേതാവായി ബിജെപി പാർലിമെന്ററി യോഗം മോദിയേ തിരഞ്ഞെടുത്തു.

ഇനി ജനം കാണാൻ പോകുന്നത് പുതിയ ഇന്ത്യ ആയിരിക്കും എന്നും 5 കൊല്ലം കൊണ്ട് വികസിതവും മഹാ ശക്തിയുമായ രാജ്യം ആകും എന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. വിദേശ കരുതൽ ആവശ്യത്തിൽ അധികം ഉണ്ട്. എല്ലാം സുരക്ഷിതമാണ്‌. മോദി പറഞ്ഞു. പുതിയ ഇന്ത്യയുടെ തുടക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നു നരേന്ദ്ര മോദി. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണു തയാറാകേണ്ടത്– ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടു എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാൻ‌. നിങ്ങൾക്കു തുല്യനാണെന്നും മോദി പറഞ്ഞു.