ഇ-സിഗരറ്റ് നിരോധനം; യുവാക്കൾ പുതിയ തരം ലഹരിയിലേക്ക് വീഴുന്നത് തടയാൻ: മോദി

യുവാക്കൾ പുതിയ തരം ലഹരിയിലേക്ക് വീഴാതിരിക്കാനാണ് ഇ-സിഗരറ്റ് നിരോധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ-സിഗരറ്റിന്റെ ഉപയോഗത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ടെന്നും ഇ-സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമല്ലെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇ-സിഗരറ്റിൽ ഹാനികരമായ നിരവധി രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്ത്’ ൽ പറഞ്ഞു.

പുകയില ഒഴിവാക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, “ഫാഷൻ സ്റ്റേറ്റ്‌മെന്റായി” ഉപയോഗിക്കുന്ന ഇ-സിഗരറ്റുകൾ നിക്കോട്ടിന് അടിമപ്പെടാനുള്ള ഒരു പുതിയ മാർഗമാണെന്ന് മുന്നറിയിപ്പ് നൽകി.

മലയാളിയായ സിസ്റ്റര്‍ മറിയം ത്രേസ്യക്ക് മോദി ആദരവ് അര്‍പ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ത്രേസ്യയെ ആദരിച്ചത്. നവികതയുടെ ക്ഷേമത്തിനായി സിസ്റ്റര്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും ലോകത്തിന് ഒരു മാതൃക വയ്ക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു.

കൂടാതെ മന്‍ കി ബാത്തില്‍ യുവാക്കള്‍ ലഹരിയില്‍ നിന്ന് മുക്തമാകണമെന്നും ദീപാവലി ആഘോഷിക്കുമ്ബോള്‍ നാടിന് കീര്‍ത്തി നേടി തന്ന പെണ്‍കുട്ടികളെ ആദരിക്കണമെന്നും മോദി പറഞ്ഞു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിനെതിരെ എല്ലാ ജനങ്ങളും രം​ഗത്ത് വരണമെന്നും മോദി ആവശ്യപ്പെട്ടു. നവതി ആഘോഷിക്കുന്ന ഗായിക ലതാ മങ്കേഷ്കറിന് മോദി മന്‍ കി ബാത്തിലൂടെ ജന്മദിനാശംസകളും നേര്‍ന്നു.
ഒക്ടോബര്‍ 13ന് വത്തിക്കാനില്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. നേരത്തെ റോമില്‍ പോപ്പ് ഫ്രാന്‍സിസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിസ്റ്റര്‍ ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തീരുമാനമായിരുന്നു.