മോദി സന്ദർശനം, ത്രിവർണ ശോഭയിൽ റഷ്യയിലെ ഒസ്താകിനോ ​ടവർ

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ ടവർ സ്ഥിതിചെയ്യുന്നത് റഷ്യയിലാണ്. രാജ്യത്തെ റഷ്യയിലെ ഏറ്റവും ഉയരമേറിയ ആ കെട്ടിടത്തിന്റെ പേര് ഒസ്താകിനോ ടവർ എന്നാണ്. ലോകത്തെ ഏറ്റവും ഉയരമേറിയ ടവറുകളിൽ നാലാമതാണ് ഒസ്താകിനോയുടെ സ്ഥാനം. മോദിയുടെ റഷ്യൻ സന്ദർശനത്തോടനുബന്ധിച്ച് ഭാരതീയർക്ക് അഭിമാനമേകുന്ന കാഴ്ചയാണ് ഒസ്താകിനോയിൽ ദൃശ്യമായത്. ഇന്ത്യയുടെ ത്രിവർണ പതാക ഒസ്താകിനോ ടവറിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് റഷ്യൻ ഭരണകൂടം.1,771 അടി ഉയരമുള്ള കെട്ടിടത്തിലാണ് ഭാരതീയരുടെ അഭിമാനമായ ത്രിവർണ പതാക തിളങ്ങിയത്. പ്രധാനമന്ത്രിയുടെ ദ്വി​ദിന സന്ദർശനത്തിന്റെ ഭാ​ഗമായി വിപുലമായ ആഘോഷങ്ങളാണ് റഷ്യൻ സർക്കാർ സംഘടിപ്പിച്ചിരുന്നത്. ​ഗുജറാത്തിന്റെ സംസ്കാരം വിളിച്ചോതുന്ന ​ഗർബ നൃത്തവും പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നു.

1,771 അടി (540 മീറ്റർ) വരെ ഉയരുന്ന ഒസ്താങ്കിനോ ടിവി ടവർ ലോകത്തിലെ നാലാമത്തെ ഉയരവും യൂറോപ്പിലെ ഇത്തരത്തിലുള്ള ഏറ്റവും ഉയർന്നതുമാണ്. 1967 ൽ പ്രശസ്ത സോവിയറ്റ് എഞ്ചിനീയർ നിക്കോളായ് നികിറ്റിൻ ആണ് ഈ ടവർ സ്ഥാപിച്ചത്. റഷ്യയിലെ ഏറ്റവും ഉയർന്ന ഫ്രീ-സ്റ്റാൻഡിംഗ് കെട്ടിടമെന്ന നിലയിൽ, ഇത് റഷ്യൻ പ്രക്ഷേപണത്തിൻ്റെ പ്രശസ്തമായ പ്രതീകമാണ്, അതുപോലെ തന്നെ പ്രശസ്തമായ ഒരു ലാൻഡ്‌മാർക്കും മോസ്കോയിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലവുമാണ്.

നേരത്തെ, റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു. അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നൽകി.റഷ്യൻ പ്രഥമ ഡെപ്യൂട്ടി മന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് അതേ കാറിൽ അനുഗമിച്ചതായി അധികൃതർ അറിയിച്ചു.റഷ്യൻ തലസ്ഥാനത്ത് എത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻ വരവേൽപ്പും നൽകി.”മോസ്കോയിൽ അവിസ്മരണീയമായ സ്വാഗതം! ഇന്ത്യൻ സമൂഹത്തിൻ്റെ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു,” പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു. 2019 ന് ശേഷം മോദിയുടെ ആദ്യ റഷ്യാ പര്യടനമാണിത്, 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തേതും മോദി മൂന്നാം തവണ പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യത്തേതുമാണ്.

ഗാർഡ് ഓഫ് ഓണർ നൽകിയാണ് റഷ്യൻ സൈന്യം പ്രധാനമന്ത്രിയെ വരവേറ്റത്. മോസ്കോ വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് സ്വാ​ഗതം ചെയ്തു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.റഷ്യയിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലേക്ക് തിരിക്കുമെന്നാണ് വിവരം. രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും റഷ്യയിലും ഓസ്ട്രിയയിലുമുള്ള ഇന്ത്യൻ ജനതയുമായി സംസാരിക്കാൻ ആ​ഗ്രഹിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോദി പുടിനുമായി കൂടിക്കാഴ്ച നടത്തുകയും നയതന്ത്രജ്ഞരുമായുള്ള ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും.

ജനസേവനത്തിനായി ജീവിതം മാറ്റിവച്ചയാളാണ് മോദിയെന്നും അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഒട്ടേറ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പുടിൻ പ്രതികരിച്ചു. നരേന്ദ്രമോദിയുടെ അധ്വാനത്തിന്റെ ഫലമാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്താൻ കാരണമെന്നും റഷ്യൻ പ്രസിഡന്റ് പ്രശംസിച്ചു.
60 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഒരേ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുന്നത്. ഭാരതത്തിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച നയങ്ങളിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചതിന്റെ ഫലമാണ് വിജയമെന്ന് മോദി മറുപടി നൽകി. റഷ്യൻ പ്രസിഡന്റ് നൽകിയ വിരുന്നിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇരുനേതാക്കളും ചൊവ്വാഴ്ച വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതാണ്.