പൊന്നാട അണിയിച്ച പാപ്പമ്മാളുടെ കാല് വന്ദിച്ച് പ്രധാനമന്ത്രി, ആദരിക്കാൻ എത്തിയ പാപ്പമ്മാളിനെ ഞെട്ടിച്ച് മോദി

ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി രാജ്യത്തെ ഒരു ജൈവകർഷകയുടെ കാല് തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങുന്ന സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ഇത് പാപ്പമ്മാൾ. 107 വയസുള്ള ജൈവകർഷക. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഗ്ലോബൽ മില്ലറ്റ്സ് കോൺഫറന്സു ആണ് ഇത്തരത്തിൽ ഒരു ദൃശ്യത്തിന് സാക്ഷ്യം വഹിച്ചത്. ഓരോ അമ്മയിലും പ്രധാനമന്ത്രി മോദി തന്റെ അമ്മയെ കാണുന്നു. രാജ്യത്തെ ഓരോ വ്യക്തിയെയും അവർ അർഹിക്കുന്ന ബഹുമാനവും ആദരവും നൽകി അംഗീകരിക്കുന്നു. ഒരു സംസ്കാരത്തിന്റെ പ്രതിഫലനം തന്നെയാണ് മോദിയിലൂടെ രാജ്യം കാണുന്നത്.

പാപ്പമ്മായെ മോദി ആദരിക്കുമ്പോൾ അവിടെ ആദരിക്കപ്പെടുന്നത് മാതൃത്വം മാത്രമ്മല്ല ഒരു കാർഷിക സംസ്കാരം കൂടിയാണ്. നല്ല ആരോഗ്യമുണ്ടാകണമെങ്കില്‍ നല്ല ഭക്ഷണം കഴിക്കണമെന്ന പക്ഷക്കാരിയാണ് പാപ്പമ്മാള്‍. ഇതിനാല്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം തികച്ചും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. രാസവളങ്ങളൊന്നും തന്റെ കൃഷിയിടത്തില്‍ ഇതുവരെ കയറ്റിയിട്ടിലെന്നു പറയുന്നു ഈ മുത്തശ്ശി. വാഴ, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവയാണിപ്പോള്‍ കൃഷി ചെയ്യുന്നത്.

സഹോദരങ്ങള്‍ക്കും മറ്റുമായി ഭൂമി വീതം വച്ചു നല്‍കിയ ശേഷം സ്വന്തമായുള്ള രണ്ടരയേക്കര്‍ ഭൂമിയിലാണിപ്പോള്‍ പാപ്പമ്മയുടെ കൃഷിപ്പണികളെല്ലാം. റാഗിയാണ് ഇഷ്ട ഭക്ഷണം. ഒപ്പം ധാരാളം പച്ചക്കറികളും കഴിക്കും. വാട്ടിയ വാഴയിലയിലാണ് ഭക്ഷണം കഴിക്കുക. മുടി നന്നായി വളരാന്‍ വാട്ടിയ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതു സഹായിക്കുമെന്നതാണ് കാരണം. ശരീരം അനുവദിക്കുന്ന കാലത്തോളം കൃഷി തുടരാനാണ് പാപ്പമ്മയുടെ തീരുമാനം. അതിനുള്ള ഊര്‍ജ്ജമാണ് പത്മശ്രീ പോലുള്ള പുരസ്‌കാരങ്ങളെന്നും ഇവര്‍ പറയുന്നു.

ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. കൺവൻഷനുശേഷമാണ് പത്മശ്രീ ജേതാവ് പാപ്പമ്മാളിൽ നിന്ന് ആദരം ഏറ്റുവാങ്ങിയത്. പാപ്പമ്മാൾ പൊന്നാട അണിയിച്ചപ്പോഴാണ് അദ്ദേഹം പാപ്പാമ്മാളിന്റെ കാൽ തൊട്ട് വന്ദിച്ചത്. സ്നേഹത്തോടെ പൊന്നാട സ്വീകരിച്ച നരേന്ദ്രമോദി പിന്നീട് പാപ്പമ്മാളുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഒരു ഘട്ടത്തിൽ എന്തു ചെയ്യണമെന്നറിയാതെ പാപ്പമ്മാൾ അൽപ്പനേരം നിന്നെങ്കിലും മോദി തോളിൽ കൈവച്ചു കുശലസംഭാഷണം നടത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഓരോ അമ്മയിലും പ്രധാനമന്ത്രി മോദി തന്റെ അമ്മയെ കാണുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ ഈ ലോകം മുഴുവൻ ബഹുമാനത്തോടെ നോക്കുന്നു. അത്തരം ദൃശ്യങ്ങൾക്കാണ് ഡൽഹിയിലെ വേദി സാക്ഷി ആയത്.

കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം ഒരു ദിവസം പോലും അവധി എടുത്തിട്ടില്ല. ദിവസം 18 മണിക്കൂർ ജോലി ചെയ്യുന്ന ഒരു നേതാവിനെ അടുത്ത കാലത്തൊന്നും ആരും കാണാനിടയില്ല. അങ്ങനെ ഒരാൾ പാപ്പമ്മാളിന്റെ അധ്വാനത്തിന് നൽകുന്ന മതിപ്പ് എത്രത്തോളമാണെന്നു പറയേണ്ടതില്ല ലോകമെമ്പാടുമുള്ള മാനുഷിക മൂല്യങ്ങൾ തിരുത്തിയെഴുതിയ ആളാണ് നമ്മുടെ പ്രധാനമന്ത്രി. ജീവിതത്തിലെ ഓരോ നിമിഷവും ജനങ്ങളെ സേവിക്കുന്ന ജനപ്രിയൻ. എല്ലായിടത്തും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.

എല്ലാവരെയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇത്രയേറെ തിരക്കുകൾക്കിടയിലും അദ്ദേഹം എത്രമാത്രം ഊർജ്ജസ്വലനായിട്ടാണ് ഇരിക്കുന്നത്. സമൂഹത്തിൽ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പുതിയ അദ്ധ്യായത്തിനാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അത് തന്നെയാണ് പാപ്പമ്മാളിനെ പോലെ ഉള്ളിലെ മോദി ബഹുമാനിക്കുന്നതിനു പിന്നിലും.