മോദിയുടെ ഹമാസ് നിലപാടുകൾ രാജ്യം അംഗീകരിച്ചു, ഹമാസ് ഭീകരർ തന്നെ, ജനം വിധിയെഴുതി തെളിയിച്ചു

ഇന്ത്യൻ രാഷ്ട്രീയത്തിൽ കാവി പാർട്ടിയുടെ വ്യക്തമായ ആധിപത്യം തുടരുമ്പോൾ സമകാലിക വിവാദ വിഷയങ്ങളിൽ രാജ്യം എടുത്ത നിലപാടുകൂടിയായി. മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ ഈ ജനവിധി ശരി വയ്ക്കുന്നു. മണിപ്പൂരിൽ ഹിന്ദു- ക്രിസ്ത്യൻ കലാപം എന്ന് കേരളത്തിലെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കാൻ നോക്കിയവർ ഒക്കെ ദേശീയ തലത്തിലെ ജന നിലപാടുകൾ കാണാതെ പോകരുത്. മണിപ്പൂരിൽ നടന്ന ഗോത്ര കലാപത്തേ ക്രിസ്ത്യൻ ഉന്മൂലനം എന്ന വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ആളാണ്‌ മുഖ്യമന്ത്രി.

ഇത്ര അധികം ഒരു കലാപത്തേ കേരളത്തിലെ മതങ്ങൾക്കിടയിൽ ഭിന്നത ഉപയോഗിക്കുന്ന വിഷ ലിപ്തമായ വാക്കുകൾ ഉപയോഗിച്ചിട്ടും അതിനെതിരെ ഒരു നടഖ്പടിയും വിമർശനവും ഉണ്ടായില്ല. ഇപ്പോൾ മണിപ്പൂർ കലാപത്തിൽ കേരളത്തിലെ പ്രാദേസിക നിലപാടുകളേ തള്ളി ദേശീയ നിലപാടിമ്നു അംഗീകാരം വന്നിരിക്കുന്നു. ഇസ്രായേൽ വിഷയത്തിൽ രാജ്യത്തേ മുസ്ളീങ്ങളേ മുഴുവൻ കേന്ദ്ര സർക്കാരിനെതിരാക്കാൻ നോക്കിയ കുത്തി തിരുപ്പും ഫലം കണ്ടില്ല.

നരേന്ദ്ര മോദി ഹമാസിനെ ഭീകരന്മാർ എന്ന് പല തവണ വിളിച്ചു. ഇസ്രായേലിനെ ചേർത്ത് നിർത്തി പിന്തുനച്ചു. പലസ്തീനിൽ ദാരിദ്ര്യവും മരുന്നും വസ്ത്രവും ഇല്ലാതെ കഷ്ടപ്പെടുന്ന മുസ്ളീം ജനങ്ങൾക്ക് അതെല്ലാം കൃത്യമായി ഇന്ത്യയിൽ നിന്നും നരേന്ദ്ര മോദി അയക്കുകയും ചെയ്തു. ചെയ്യേണ്ടത് കാരണവരുടെ സ്ഥാനത്തിരുന്ന് അളന്ന് കുറിച്ച് ചെയ്തു എന്ന് തന്നെ പറയാം. തല്ലണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും തന്നെയാണ്‌ നരേന്ദ്ര മോദി കടന്നു പോകുന്നത്

രാജ്യത്തേ വിലകയറ്റത്തേ റേഷൻ സമ്പ്രദായത്തിലൂടെ മോദി പിടിച്ച് നിർത്തി. ഇന്ത്യയിൽ 80കോടി പേർക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്കുന്നത് വരുന്ന 5 വർഷം കൂടി നീട്ടി. ഇതിനായി 3 ട്രില്യണോളം രൂപയാണ്‌ നീക്കി വയ്ക്കുന്നത്. ഇത്ര വൻ പദ്ധതി ഇന്ത്യയിൽ ഒരു പരിപാടിക്കും ഉണ്ടായിട്ടില്ല. അരി വില നിയന്ത്രിക്കാനും അരി സമൃദ്ധമാക്കനും അരി കയറ്റുമതി നിർത്തലാക്കി. ഇന്ത്യക്കാർക്ക് വില കുരച്ച് അരി ലഭ്യമാക്കാനായിരുന്നു ഇത്.