പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി; ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍

ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി , ശേഷം അദ്ദേഹം ബദരീനാഥ് സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട് . ഞായാറാഴ്ച ഉച്ചയോടെ അദ്ദേഹം ഉത്തരാഖണ്ഡില്‍ നിന്ന് മടങ്ങും.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഞായറാഴ്ചയാണ് മോദി മത്സരിക്കുന്ന വരാണസിയിലും വോട്ടെടുപ്പ് നടക്കുന്നത്. വരാണസിയിലടക്കം 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്റെ അനുവാദത്തോടെയാണ് അദ്ദേഹം യാത്രചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിനെ തുര്‍ന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ക്ഷേത്ര ദര്‍ശനം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം അദ്ദേഹം സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ നേരത്തെതന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു.