ഇന്ത്യ രാഷ്ട്രപതി ഭരണത്തിലല്ല, രാജ്യത്തിന്റെ നായകൻ തന്നെ പുതിയ പാർലമെന്റ് മന്ദിരം തുറക്കും

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുന്നത് എങ്ങനെയും തടയണമെന്ന ഒറ്റ ചിന്തയിലാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനായി ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാതെ പരിപാടി ബഹിഷ്കരിക്കാനുള്ള നീക്കത്തിലാണവർ. എന്നാൽ ഇതിന് പിന്നിൽ ഒരു ലക്ഷ്യം മാത്രമാണുള്ളത് പ്രധാനമന്ത്രി ആ കർമ്മം നിർവഹിക്കരുത്. ഇന്ത്യൻ പാർലിമെന്റ് രാഷ്ട്രപതി ഉല്ഘാടനം ചെയ്യണം എന്ന് പറയുന്നത് രാഷ്ട്രപതിയോടുള്ള രാജ്യത്തിന്റെ ആദരവും സ്നേഹവും മുൻ നിർത്തി എങ്കിൽ അത് നല്ല ആശയം തന്നെ. എന്നാൽ നിയമപരമായും ഭരണഘടനാപരമായും ആരാണ്‌ പാർലിമെന്റ് ഉല്ഘാടനം ചെയ്യേണ്ടത് എന്ന് നോക്കിയാൽ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ.

ആരാണ്‌ ഇന്ത്യൻ പാർലമെന്റിന്റെ നേതാവ്. ഇന്ത്യൻ പാർലിമെന്റ് ലീഡർ ഭരണഘടനാപരമായി പ്രധാനമന്ത്രിയാണ്‌. ലോക്സഭയിലെ സഭാ നേതാവും പ്രധാനമന്ത്രിയാണ്‌. ആ നിലക്ക് നരേന്ദ്ര മോദിയാണ്‌ പാർലിമെന്റിന്റെ ഉല്ഘാടനത്തിൽ ഏറ്റവും അധികം അർ ഹത ഉള്ള നേതാവ്. ഇന്ത്യയുടെ രാഷ്ട്രപതി, രാഷ്ട്രത്തലവൻ പാർലമെന്റിന്റെ ഒരു ഘടകമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 60, ആർട്ടിക്കിൾ 111 എന്നിവ പ്രകാരം, പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരമായ ഉത്തരവിന് അനുസൃതമാണെന്നും ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് രാഷ്ട്രപതിയുടെ ഉത്തരവാദിത്തം.

അപ്പോൾ ചോദിക്കാം രാഷ്ട്രപതിക്ക് പാർലിമെന്റ് പിരിച്ചുവിടാൻ പറ്റില്ലേ എന്ന്. രാഷ്ട്രപതിയാണ്‌ പാർലിമെന്റ് പിരിച്ചുവിടുന്നത് എങ്കിലും രാഷ്ട്രപതിക്ക് സ്വമേധയാ തീരുമാനം എടുക്കാനുള്ള യാതൊരു അധികാരവും ഇല്ല. പാർലിമെന്റ് പിരിച്ചുവിടുന്നത് തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റും ആണ്‌. പ്രധാനമന്ത്രിയും ക്യാബിനറ്റും എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ്‌ രാഷ്ട്രപതി. അല്ലാതെ പാർലിമെന്റിൽ അപ്രമാദിത്വം രാഷ്ട്രപതിക്ക് ഇല്ല

പാർലമെന്റിലെ സഭാ നേതാവ് പ്രധാനമന്ത്രി ആയിരിക്കെ അതിനപ്പുറത്ത് പാർലമെന്റിൽ അധികാരം ഉള്ള രണ്ടാമത്തേ വ്യക്തി ലോക്സഭാ സീക്കർ ആണ്‌. രാജ്യ സഭയുടെ ചെയർമാനുപോലും ലോക്സഭാ സ്പീക്കറുടെ അധികാരങ്ങൾ ഇല്ല. പാർലമെന്റിന്റെ ഇരു സഭകളും തമ്മിൽ തർക്കം ഉണ്ടാകുമ്പോൾ ജോയിന്റെ സെഷൻ എന്ന സുപ്രധാന മീറ്റീങ്ങ് നടത്താൻ ഭരണഘടന അനുശാസിക്കുന്നു. പാർലമെന്റിന്റെ സെട്രൽ ഹാളിൽ ലോക്സഭാ, രാജ്യ സഭാ എം.പിമാരുടെ ഒന്നിച്ചുള്ള സമ്മേളനം ആണിത്. അതായത് ഇന്ത്യൻ പാർലിമെന്റിന്റെ ഫുൾ കോറം മീറ്റീങ്ങ്. ഇരു സഭകളും ഒന്നായി പങ്കെടുക്കുന്ന ഈ മീറ്റീങ്ങിൽ ആരാണ്‌ അദ്ധ്യക്ഷനും നേതൃത്വവും എന്ന് അറിയണം.

പാർലമെന്റ് ഇരു സഭകലും ഒന്നിച്ച് മീറ്റീങ്ങ് നടത്തുന്ന അസാധാരണ സമയത്ത് ലോക്സഭാ സ്പീക്കർ ആയിരിക്കും അദ്ധ്യക്ഷത വഹിക്കുക. അവിടെയും ഇന്ത്യൻ പ്രസിഡന്റിന് പ്രത്യേകാധികാരം ഇല്ല.
അതായത് പാർലിമെന്റിലെ സഭാ നേതാവ് പ്രധാനമന്ത്രി എങ്കിൽ അദ്ധ്യക്ഷനും അതിന്റെ സർവാധികാരിയും സ്പീക്കർ ആണ്‌. പാർലിമെന്റ് പാസാക്കുന്ന നിയമങ്ങൾ ഭരണഘടനാപരമായ ഉത്തരവിന് അനുസൃതമാണെന്ന് പരിശോധിക്കുകയും ഒപ്പിടുകയുമാണ്‌ ഇന്ത്യൻ പ്രസിഡന്റ് ചെയ്യുക. എന്നാൽ സംസ്ഥാന ഗവർണ്ണർമാരേ പോലെ പാർലിമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്ലുകൾ മടക്കാൻ ഇന്ത്യൻ പ്രസിഡന്റിന് വിശേഷാധികാരം ഇല്ല. പാർലിമെന്റിന്റെ തീരുമാനം അന്തിമം ആണ്‌ നിയമ നിർമ്മാണത്തിൽ. അവിടെയും സഭാ നാഥനായ പ്രധാനമന്ത്രിക്കാണ്‌ മുൻ തൂക്കം.

ഇന്ത്യാ സർക്കാർ രൂപീകരിക്കുന്ന ലോക്സഭയേ തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്‌. എന്നാൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജാണ്‌ ഇന്ത്യൻ പാർലിമെന്റും നിയമ സഭകളും. നിയമ നിർമ്മാണ സമാജികരുടെ തിരഞ്ഞെടുപ്പിലൂടെയാണ്‌ രാഷ്ട്രപതിയേ കണ്ടെത്തുന്നത്. മറ്റൊരു സുപ്രധാനമായ കാര്യം ദേശീയ ചടങ്ങുകളിൽ നേതൃത്വം നല്കുന്നത് പ്രധാനമന്ത്രിയാണ്‌. പ്രസിഡന്റ് അല്ല. ഇന്ത്യയുടെ ഏറ്റവും സുപ്രധാനമായ സ്വാതന്ത്ര്യ ദിന ചടങ്ങിൽ ചെങ്കോട്ടയിൽ നിന്നും രാജ്യത്തേ അഭിസംബോധന ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്‌. ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ഒരു പ്രിവിലേജാണ്‌ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്റ്റയിൽ നിന്നും രാജ്യത്തേ അഭിസംബോധന ചെയ്യുക എന്നത്. അതേ സമയം ഇത്തരം ദേശീയ ചടങ്ങിൽ ഇന്ത്യൻ പ്രസിഡന്റ് ഒരു റാലിയിലൂടെയോ മീറ്റീങ്ങിലൂടെയോ ഇന്ത്യാ രാജ്യത്തേ അഭിസംബോധന ചെയ്യാറില്ല

ജനാധിപത്യ രാജ്യത്ത് ഭരനകക്ഷിയേ എതിർക്കുകയാണ്‌ പ്രതിപക്ഷം ചെയ്യാറുള്ളത്. സർക്കാരിന്റെ പ്രതിഛായ തകർക്കുന്ന നീക്കങ്ങൾ പ്രതിപക്ഷം ചെയ്യും. എന്നാൽ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശ്രീകോവിൽ ഉദ്‌ഘാടനം ചെയ്യാൻ ഏറ്റവും അനുയോജ്യൻ ഇന്ത്യയേ നയിക്കുന്ന നായകനും പ്രധാനമന്ത്രിക്കും മാത്രമാണ്‌. ഇനി പറയുന്ന ഒരു കാര്യം മാത്രം മതി. ഈ തർക്കങ്ങൾ മനസിലാകാൻ നമ്മൾ പ്രസിഡന്റ് ഭരണത്തിലല്ല, രാഷ്ട്രപതി ഭരണത്തിലും അല്ല. ജനാധിപത്യ ഭരണത്തിൽ ആണ്‌. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിമാർക്കാണ്‌ ദേശീയ ചടങ്ങിൽ ജനാധിപത്യ രാജ്യങ്ങളിൽ മുഖ്യ സ്ഥാനം. ബ്രിട്ടനും, ഓസ്ട്രേലിയ മുതൽ ഇത് നമുക്ക് മനസിലാക്കാവുന്നതാണ്‌. എന്നാൽ അതിനേക്കാളും ഒരു പടികൂടി അധികാരം കൂടുതലാണ്‌ ഇന്ത്യൻ പ്രധാനമന്ത്രിക്ക്.

ഇന്ത്യ വെറും ഒരു ജനാധിപത്യ രാജ്യമല്ല. ബ്രിട്ടനിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ ഒരു റിപബ്ളിക് കൂടിയാണ്‌. ജനാധിപത്യ റിപബ്ളിക് ആണ്‌ ഇന്ത്യ. ഞായറാഴ്ച്ച 12 മണിക്ക് ഇന്ത്യയുടെ പുതിയ പാർലിമെന്റ് ഉല്ഘാടനം ചെയ്യുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ട്. 100% ഇന്ത്യൻ മെയ്ഡായ ഒരു പാർലിമെന്റാണ്‌ എന്നതാണ്‌. ബ്രിട്ടീഷുകാർ നിർമ്മിച്ച 100 കൊല്ലം പഴക്കം ഉള്ള പഴയ പാർലിമെന്റിൽ ആയിരുന്നു ഇതുവരെ സഭ ചേർന്നത്. പാശ്ചാത്യരിൽ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ടും നമ്മൾ 75കൊല്ലം വേണ്ടി വന്നു പുതിയ പാർലിമെന്റിലേക്ക് മാറുവാൻ

പാർലിമെന്റ് നരേന്ദ്ര മോദി ഉല്ഘാടനം ചെയ്യരുത് എന്ന് പറയുന്നവർ എന്ത് ജനാധിപത്യ വാദമാണ്‌ ഉന്നയിക്കുന്നത്. ഇത് ജനാധിപത്യ രാജ്യമാണ്‌. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി തന്നെ വേണം അതായത് പാർലിമെന്റിന്റെ തവൻ തന്നെ വേണം ആ ചടങ്ങ് നടത്താൻ. ഇത്തരം വിമർശനങ്ങൾ ജനാധിപത്യത്തിന്റെ പ്രാധാന്യം കുറയ്ക്കാൻ വേണ്ടിയും പ്രതിപക്ഷ സ്വരം ശ്രദ്ധിക്കാനും ആണ്‌. ഇന്ത്യൻ രാഷ്ട്രപതി ദളിത് ആയതിനാലാണ്‌ ഇങ്ങിനെ ഒക്കെ ചെയ്യുന്നത് എന്ന വർഗീയ വാദം വരെ പറയുന്നു. ഇങ്ങിനെ പറയുന്നവർ എന്തുകൊണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ ദളിത് സ്ത്രീയേ ഇന്ത്യയുടെ പ്രസിദന്റ് ആക്കുന്നതിനെതിരേ വോട്ട് ചെയ്തു എന്നും നമ്മൾ ആലോചിക്കണം. പാർലിമെന്റ് ഉല്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയെ അനുവദിക്കില്ലെന്ന് പറയുന്നവർ 2024നു ശേഷം ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തരുത് എന്നും വാദിക്കും.