ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ദേശീയ പൗരത്വബില്‍ പാസാക്കിയ ഈ ദിനം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹോദര്യവും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ പാരമ്ബര്യം നിലനിറുത്തുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന് മോദി ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ശിവസേനയും ബി.എസ്.പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

അതേസമയം ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ഇന്ത്യയുടെ ചിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
നേരത്തെ ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ച്‌ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം നരേന്ദ്രമോദി അധികാരത്തിലെത്തിയത് രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. വിവാദങ്ങളെ പേടിച്ച്‌ ശക്തമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. പൗരത്വ ഭേദഗതി ബില്‍ പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകുമെന്നും അപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് ഈ ബില്ല് കൊണ്ടു വരേണ്ടി വന്നത്. അന്‍പത് വര്‍ഷം മുന്‍പേ ഈ ബില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രയ്ക്ക് വളാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുമ്ബോള്‍തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ശക്തിപ്പെടുകയാണ്. പ്രതിഷേധത്തെതുടര്‍ന്ന് അസമിലും ത്രിപുരയിലും കരസേന രംഗത്തിറങ്ങി. അസമില്‍ ഉള്‍ഫ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരയിലും അസമിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.