അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല

ന്യൂയോര്‍ക്ക്: ലോകത്തിന് യുദ്ധത്തിന് പകരം ബുദ്ധനെ സമ്മാനിച്ച രാഷ്‌ട്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യു.എന്‍ പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

കഷണങ്ങളായി ചിതറിയ ലോകം ആര്‍ക്കും താത്‌പര്യമില്ലെന്ന് ജീവിതത്തിന്റെ എല്ലാതുറകളിലും ആധുനിക സാങ്കേതികവിദ്യ വലിയ മാറ്റം കൊണ്ടുവരുന്ന ഈ കാലഘട്ടത്തില്‍ ഭിന്നിച്ചുനില്‍ക്കുന്ന ഒരു ലോകം ആരുടേയും താത്‌പര്യമല്ല. ബഹുമുഖത്വത്തിലേക്കുള്ള പുതിയപാതയിലേക്ക് അന്താരാഷ്ട്രസമൂഹം നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഒരു പുതിയ യുഗത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. 21-ാം നൂറ്റാണ്ടില്‍ ആധുനിക സാങ്കേതികവിദ്യ സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും സാമ്ബത്തിക, സുരക്ഷാ, കണക്ടിവിറ്റി, അന്താരാഷ്ട്രബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലും വലിയമാറ്റമാണ് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഷണങ്ങളായി ചിതറിയ ലോകത്തില്‍ ആര്‍ക്കും താത്‌പര്യമില്ല. ഞങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞങ്ങളും ആഗ്രഹിക്കുന്നില്ല. ഈ പുതിയ യുഗത്തില്‍ ബഹുമുഖതയിലേക്കുള്ള പുതിയപാതയിലേക്ക് വേണം നമ്മള്‍ യാത്ര ചെയ്യാനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.മോദി.